ഇരുണ്ട പകൽ – ഫർഹാൻ എഴുതിയ കവിത

Mail This Article
×
ഇരുണ്ട പകൽ.......
പഴകിയ ഭക്ഷണം.....
ചുവന്ന കടൽ.....
ടണലിലെവിടെ സൂര്യൻ
എവിടെ ചന്ദ്രൻ
ആരുടെ വിജയമെന്ന്
കാണാൻ പോലുമിവിടെ
ആ ഉണ്ടകൾ സമ്മതിക്കുന്നില്ല
പഴകിയതെങ്കിലും
കഴിക്കാൻ വേണ്ടി
മുകളിലെ
ചോരക്കടലിലെവിടെ
റൊട്ടി തിരയാൻ.....
കോൺക്രീറ്റ് കട്ടകൾക്ക്
മുകളിൽനിന്ന് നോക്കിയാൽ
അതിർത്തികൾ അടുക്കുന്നു
കുടിയേറുന്നവർക്കടിയിൽ
ഓക്സിജന്റെ അഭാവത്തിൽ
കാർബൺ ഡൈഓക്സൈഡ്
പെറ്റുപെരുകുന്നു
മുകളിൽ
കാക്കകൾ നിറം
മാറിയ സന്തോഷത്തിലാണ്,
മുല്ലപ്പൂ തന്റെ മണം
നഷ്ടപ്പെട്ട ദുഃഖത്തിലും
ഞങ്ങളിവിടെ
എപ്പോൾ മണ്ണടിയും
എന്ന് നോക്കിനിക്കുന്നു.....
English Summary:
Malayalam Poem ' Irunda Pakal ' Written by Farhan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.