ADVERTISEMENT

അതിസൗഹൃദങ്ങളുടെ ഗീതോപദേശങ്ങൾ 

കേട്ടുമടുത്ത കുരുക്ഷേത്രഭൂമിയിൽ വെച്ചാണ്

ബ്രഹന്നളായിരിക്കുന്നതെത്രമേൽ 

ഭാഗ്യമെന്നവനോർത്തത്.
 

അവനവനായിരിക്കാനനുവാദമില്ലാത്ത 

കോട്ടകൾ വിട്ട്,

ബ്രഹ്മാസ്ത്രങ്ങൾ നിറഞ്ഞ 

ആവനാഴിയുപേക്ഷിച്ച്,

പരിചിതർക്കിടയിലപരിചിതനായി,

സ്വത്വഭാരമുപേക്ഷിച്ചൊരഞ്ജാതവാസം.
 

പൗരുഷ വീരത്തിന്റെ അരുതായ്കകളോർത്തു 

കണ്ണീരും വേദനയും മറയ്ക്കേണ്ട,

ആശങ്കയും അധീരതയും പൊട്ടിക്കരച്ചിലുമാവാം.

സൗഗന്ധിക മണമുള്ള കിടക്ക പകുക്കാൻ

മത്സരിച്ചു ജയിക്കേണ്ട.
 

അതി പരിചയം ചാലിച്ച ചോദ്യശരങ്ങൾ, 

ശപഥങ്ങൾ, കുടിപ്പകകൾ, കടപ്പാടുകൾ,

പ്രതിജ്ഞകൾ, പ്രതീക്ഷകൾ വേണ്ട 

യുദ്ധങ്ങൾ വേണ്ടയിനി കളത്തിലുമിടനെഞ്ചിലും.
 

കിളിക്കണ്ണുമാത്രമല്ല കാണേണ്ടതിനി 

കണ്ണിനിമ്പമേകുന്നതൊക്കെയാവാം 

മുടി കോതാതെ മുഖം മിനുക്കാതെയീ

തെരുവോരത്തു നിന്നൊരു പാട്ടു മൂളാം.

ഇനിയൊരു മറുജന്മവും 

വേണ്ടയെനിക്കൊരു വീരഗാഥയും.

English Summary:

Malayalam Poem ' Ajnjatha Vasam ' Written by Aswathy Babu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com