ADVERTISEMENT

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന നടി സനം ഷെട്ടിയുടെ പരാതി കള്ളമാണെന്ന് ബിഗ് ബോസ് താരം തർഷൻ. നടി മാനസികമായി പീഡിപ്പിച്ചുവെന്നും അവരെ ഒരിക്കലും വിവാഹം ചെയ്യില്ലെന്നും തർഷൻ മാധ്യമങ്ങളെ അറിയിച്ചു.

 

വിവാഹം ചെയ്യാമെന്നുറപ്പു നല്‍കിയ തർഷൻ പിന്നീട് വാക്ക് പാലിക്കുന്നില്ലെന്നായിരുന്നു നടി സനം ഷെട്ടിയുടെ ആരോപണം. ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്‍ഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ വിസ്സമ്മതിക്കുകയാണെന്നും നടി ആരോപിച്ചു.

sanam-shetty-1

 

തന്റെ മാതാപിതാക്കളുടെ അറിവോടെ അല്ലായിരുന്നു സനം ഷെട്ടിയുമായുള്ള വിവാഹനിശ്ചയമെന്നും സഹോദരിയുടെ വിവാഹത്തെ ബാധിക്കുമെന്ന് കരുതിയാണ് ഈ വിവരം മറിച്ചു വച്ചതെന്നും തർഷൻ പറയുന്നു.

sanam-shetty-3

 

‘2016ലാണ് ഞാൻ സിനിമാ ഇൻഡസ്ട്രിയിൽ എത്തുന്നത്. ആദ്യമൊക്കെ ഓഡിഷന് പോയി ചെറിയ റോളുകൾ ചെയ്യുമായിരുന്നു. 2017ൽ ഒരു പരസ്യത്തിന്റെ ഷൂട്ടിനിടെയാണ് സനം ഷെട്ടിയെ പരിചയപ്പെടുന്നത്. അങ്ങനെ ഫെയ്സ്ബുക്കിലൂടെ ചാറ്റിങ് തുടങ്ങി. അന്ന് അവർക്കൊരു സ്നേഹബന്ധം ഉണ്ടായിരുന്നു. അത് ബ്രേക്ക്അപ്പ് ആയി. 2018ൽ ഞങ്ങൾ തമ്മിൽ പ്രണയത്തിലായി. പക്ഷേ സിനിമയില്‍ അവസരം നഷ്ടമാകുമെന്ന് കരുതി പ്രണയം വെളിയിൽ ആരോടും പറയേണ്ടെന്ന് സനം ഷെട്ടി പറഞ്ഞിരുന്നു. അത് നല്ലതാണെന്ന് എനിക്കും തോന്നി.’

 

‘പ്രണയബന്ധത്തിനിടെയും സനം ഷെട്ടി രണ്ട് സിനിമകൾ ചെയ്തു. ഞാൻ പരസ്യത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എനിക്ക് ശ്രീലങ്കയിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അവിടെ വച്ച് കുറച്ച് സാമ്പത്തിക പ്രശ്നങ്ങളുണ്ടായി. എന്റെ സഹോദരനാണ് അന്ന് സഹായിച്ചത്. സനം സാമ്പത്തികമായി സഹായിച്ചില്ലെങ്കിലും പരസ്യത്തിൽ അഭിനയിക്കാൻ ഓഫറുകൾ ഇവരിലൂടെ വരുകയുണ്ടായി.’

 

‘ബിഗ് ബോസിൽ എനിക്കും സനയ്ക്കും അവസരം ലഭിച്ചിരുന്നു. ആ സമയത്ത് എന്റെയും സനയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പക്ഷേ എന്നെ വീണ്ടും ബിഗ് ബോസിലേയ്ക്കു വിളിച്ചു. സനം പുറത്തായി. ബിഗ് ബോസിൽ പോകുന്നതു വരെ ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ ഞാൻ പുറത്തുവന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.’

 

‘ബിഗ് ബോസ് മത്സരത്തിന് ശേഷം അതില്‍ പങ്കെടുത്ത സ്ത്രീകളായ മത്സരാര്‍ഥികളോട് സംസാരിക്കാന്‍ പോലും സനം സമ്മതിക്കുന്നില്ല. എനിക്കവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല. എന്നെ സിനിമകളില്‍ കാസ്റ്റ് ചെയ്യരുതെന്നും ഞാന്‍ ചതിയനാണെന്നും അവര്‍ പറഞ്ഞു പരത്തി. സഹോദരിയുടെ വിവാഹത്തിന് ശേഷം ഞങ്ങളുടെ വിവാഹം നടത്തി തരാമെന്ന് മാതാപിതാക്കള്‍ ഒടുവില്‍ സമ്മതിച്ചു.’ 

 

‘ടാക്സ് വിഷയവുമായി ബന്ധപ്പെട്ട് 3 ലക്ഷം രൂപ തന്ന് സനം എന്നെ സഹായിച്ചിരുന്നു. ബിഗ് ബോസിൽ നിന്നും വന്നതിനു ശേഷം അതിൽ നിന്നും കിട്ടിയ പ്രതിഫലത്തിൽ നിന്നും ആ പൈസ തിരികെ നൽകി. വിവാഹനിശ്ചയത്തിനു ചെലവാക്കിയ രണ്ടര ലക്ഷം ഞാൻ നൽകാനുണ്ട്.’

 

‘എന്നാല്‍ വാസ്തവ വിരുദ്ധമായാണ് സനം കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും എന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് അവര്‍ മാനസികമായി പീഡിപ്പിച്ചു. എന്റെ സിനിമയിൽ അവർക്കു നായികയാകണമെന്ന് വാശിപിടിക്കുന്നു. എനിക്കൊരു മൂന്ന് സിനിമ ശരിയായി വന്നിരുന്നു. എന്നാൽ ആ സിനിമയുടെ നിർമാതാക്കളുടെ അടുത്ത് പോയി സനം ഷെട്ടി പ്രശ്നമുണ്ടാക്കി. അതിന് ശേഷമാണ് ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നത്. യാതൊരു കാരണവശാലും ഞാന്‍ അവരെ വിവാഹം കഴിക്കുകയില്ല’.- തര്‍ഷന്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com