പെട്രോൾ പമ്പിനു മുന്നിൽ ഐക്യദീപം; കാട്ടുപോത്തിന് എന്ത് ഏത്തവാഴയെന്ന് ലാൽ

Mail This Article
പ്രധാനമന്ത്രിയുടെ ഐക്യദീപത്തിനു പിന്തുണ അറിയിച്ച് പെട്രോൾ പമ്പിനു മുന്നിൽ മെഴുകുതിരി കത്തിച്ച് വച്ചാൽ എന്താകും അവസ്ഥ. അങ്ങനെയൊരു ചിത്രമാണ് നടൻ ലാല്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.
‘കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി ലാൽ എഴുതിയത്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് പ്രഖ്യാപിച്ച ജനത കർഫ്യൂ, ലോക്ഡൗൺ എന്നീ നടപടികളുടെ തുടർച്ചയായാണ് ദീപം തെളിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാത്രി ഒൻപതിന് വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ തെളിച്ചും ജനങ്ങൾ പങ്കുചേരണമെന്നായിരുന്നു ആഹ്വാനം.
എന്നാല്‍ പലരും ഇത് വക വയ്ക്കാതെ നിരത്തിലിറങ്ങി. ഈ ആഹ്വാനം ഏറ്റെടുത്തത് അണികളേയും കൂട്ടി പന്തം കത്തിച്ച് നിരത്തിലിറങ്ങിയ രാഷ്ട്രീയ നേതാക്കളുമുണ്ട്.