ADVERTISEMENT

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന ചരിത്രമാണ് ഒഴുകി ഒഴുകി, ഒഴുകി. സഞ്ജീവ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ രാജ്യാന്തര തലങ്ങളിൽ തിളങ്ങിയ സന്തോഷ് ശിവൻ - സംഗീത് ശിവൻ സഹോദരന്മാരിലെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ ഫീച്ചർ ഫിലിമുകളിലൂടെയും ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകളിലേയും ഏറെ ശ്രദ്ധേയനാണ്. ഡ്രൈപ്പോഡ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിലാണ് ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രം ഒരുക്കുന്നത്

 

ozhuk

ജലത്തിൽ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് അജ്ഞാത മൃതദേഹങ്ങൾക്കു മുന്നിലാണ് ഈ ചിത്രം സമർപ്പിക്കുന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ അന്വേഷണത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. ഈ അന്വേഷണത്തിനിടയിൽ അവൻ ഒരു കൊലപാതകത്തിൽ കുരുങ്ങുന്നതോടെ ഈ ചിത്രം സംഘർഷഭരിതമാകുന്നു.ശിവൻ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാൻഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്.

 

manjok
ദീപ്തി ശിവൻ, മനോജ് പിള്ള

സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, എന്നിവരും പ്രധാന താരങ്ങളാണ്. ബി.ആർ. പ്രസാദിന്റേതാണ് തിരക്കഥ.

നിരവധി പുരസ്കാരങ്ങൾക്ക് അർഹരായവരാണ് ഈ പ്ത്രത്തിന്റെ സാങ്കേതിക പ്രവർത്തകരിൽ ഏറെയും.ഓസ്കർ അവാർഡു ജേതാവായ റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്. ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് സംഗീതം. സംസ്ഥാന അവാർഡി ജേതാവായ മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.

 

ദേശീയ അവാർഡിനർഹനായ ശ്രീകർ പ്രസാദാണ് എഡിറ്റിങ്. ദീപ്തി ശിവനാണ് ഈ ചിത്രം നിർമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു. പിആർഓ വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com