ADVERTISEMENT

മലയാളസിനിമയിലെ കഥാപാത്രങ്ങളായി മതമേലധ്യക്ഷന്മാർ പലരും പല കാലഘട്ടങ്ങളിൽ വന്നിട്ടുണ്ട്. ക്രിസ്ത്യൻ പുരോഹിതന്മാരും ബിഷപ്പുമാരും ഒരു സമയത്ത് സിനിമയുടെ പ്രധാന ചേരുവകളായിരുന്നു. ‘ലേലം’ സിനിമയിൽ ജഗന്നാഥവർമ്മ അവതരിപ്പിച്ച ബിഷപ്പ് കഥാപാത്രമാണ്‌ കാൽനൂറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ ഓർമയിൽ മായാതെ നിൽക്കുന്നത്. ഏറ്റവുമൊടുവിലായി മലയാളത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാർ വരുന്ന സിനിമ എം.എ.നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ആണ്‌. 

sai-kumar

ഇതുവരെ വന്ന സിനിമകളിൽ റോമൻ കത്തോലിക്ക അഥവാ സിറോ മലബാർ സഭയുടെ ബിഷപ്പുമാരാണ്‌ ഉണ്ടായിരുന്നതെങ്കിൽ തന്റെ സിനിമയിൽ രണ്ട് സഭകളുടെ തിരുമേനിമാരെയാണ്‌ നിഷാദ് ബിഗ്സ്ക്രീനിലെത്തിക്കുന്നത്. സിറോ മലബാർ സഭയുടെ മാർ ജോസഫ് പ്ളാമൂട്ടിൽ, ഓർത്തഡോക്സ് സഭയുടെ ഗീവർഗീസ് മാർ ഒസ്താത്തിയോസ് എന്നിവരായി യഥാക്രമം ശ്യാമപ്രസാദും സായ്കുമാറുമാണ്‌ വേഷമിടുന്നത്. ഓർത്തഡോക്സ് സഭയുടെ തിരുമേനിയായി ഒരു കഥാപാത്രം മലയാളസിനിമയിൽ ആദ്യമായാണ്‌ വരുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 

syamaprasad2

ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, പഞ്ചാബ്, ദുബായ്, തെങ്കാശി, കുട്ടിക്കാനം,കോട്ടയം എന്നിവിടങ്ങളിളായ്  ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഇൻവെസ്റ്റി​ഗേഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 

ചിത്രത്തിൽ ഏകദേശം 64 താരങ്ങളാണ് അണിനിരക്കുന്നത്. വാണി വിശ്വനാഥ്‌, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, സാബു അമി, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം.എ. നിഷാദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

sai-kumar-syamaprasad2

ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സം​ഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ​ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബിനോയ്‌ ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്, വിഎഫ്എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ. ജയേഷ്, ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്, പിആർഒ–മാർക്കറ്റിംഗ്: തിങ്ക് സിനിമ. ചിത്രം നവംബർ 8 നാണ്‌ തിയറ്ററുകളിലെത്തുന്നത്.

English Summary:

Oru Anweshanathinte Thudakkam: Sai Kumar in different getup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com