ADVERTISEMENT

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച് നടന്റെ കൂട്ടുകാരനും വ്യവസായിയുമായ സമീർ ഹംസ. സിനിമ റിലീസായ സാഹചര്യത്തിൽ സമീർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ബറോസ് വെറുമൊരു സിനിമ മാത്രമല്ല. അത് മനുഷ്യന്റെ ഇന്ദ്രീയങ്ങൾക്കുള്ള വിരുന്നാണെന്നാണ് സമീർ അഭിപ്രായപ്പെട്ടത്.

sameer-hamsa-

''മോഹൻലാൽ എന്ന ഇതിഹാസം അദ്ദേഹത്തിൻ്റെ 3D മാസ്റ്റർപീസായ ബറോസിലൂടെ കൂടുതൽ തിളങ്ങുന്നത് കാണുമ്പോൾ ഹൃദയം നിറയുകയാണ്. 

ഈ നല്ല നിമിഷം അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത സമർപ്പണത്തിൻ്റെയും അഭിനിവേശത്തിൻ്റെയും നൂതന മനോഭാവത്തിൻ്റെയും തെളിവാണ്. അദ്ദേഹത്തോടൊപ്പം സ്‌ക്രീൻ പങ്കുവെക്കുക എന്നത് വാക്കുകൾക്ക് അതീതമായ ഭാഗ്യമാണ്.

ബറോസ് ഒരു സിനിമ മാത്രമല്ല. ലാലേട്ടന്റെ സർവ്വ മിടുക്കും പ്രകടിപ്പിച്ച, ഇന്ത്യൻ സിനിമയിൽ ഒരു പുതിയ വഴി തെളിക്കുന്ന ആഴത്തിലുള്ള ദൃശ്യ വിരുന്നാണ്.

ഈ നേട്ടത്തിന് ലാലേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ദ്രീയങ്ങൾക്ക് വിരുന്നായി ഈ സിനിമയുടെ അനുഭവം നഷ്ടപ്പെടുത്തരുത്. കാണൂ.'' സമീർ ഹംസ കുറിച്ചു.

English Summary:

Samir Hamza became an actor through Barrozs; The note went viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com