മഹാകുംഭമേളയില്‍ പുണ്യ സ്നാനം ചെയ്ത് കത്രീന കൈഫ്; വിഡിയോ

Mail This Article
മഹാകുംഭമേളയില്‍ പങ്കെടുത്ത് ബോളിവുഡ് നടി കത്രീന കൈഫ്. ഭര്‍ത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണയ്‌ക്കൊപ്പമാണ് കത്രീന പ്രയാഗ് രാജിലെത്തിയത്. തിങ്കളാഴ്ച്ച പര്‍മര്‍ത് നികേത് ആശ്രമത്തില്‍ എത്തിയ നടി ആത്മീയ ഗുരുക്കളായ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നവരില്‍ നിന്ന് അനുഗ്രഹം വാങ്ങി, ത്രിവേണി സംഗമത്തില്‍ സ്‌നാനവും ചെയ്തു.
‘‘ഇത്തവണ ഇവിടെ വരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാന്‍ സന്തോഷവതിയും നന്ദിയുള്ളവളുമാണ്. ദിവസം മുഴുവന്‍ ഇവിടെ ചെലവഴിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അന്നദാനത്തില്‍ പങ്കെടുക്കാനായത് അനുഗ്രഹമായി കരുതുന്നു.’’-കത്രീന കൈഫിന്റെ വാക്കുകള്‍.
നേരത്തെ നടിയുടെ ഭർത്താവും നടനുമായ വിക്കി കൗശലും കുംഭ മേളയില്‍ പങ്കെടുത്ത് പുണ്യ സ്നാനം ചെയ്തിരുന്നു. ഛാവ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് വിക്കി കൗശല്‍ പ്രയാഗ് രാജിലെത്തിയത്.