രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിർ ഖാന്റെ ലുക്ക് പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്. നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ലോകേഷിന്റെ പോസ്റ്റിലാണ് ‘കൂലി’ ലുക്കിൽ ആമിര്‍ ഖാനെ കാണാനാകുക.
രജനികാന്തിനൊപ്പം ലോകേഷ് കനകരാജ്. ചിത്രത്തിനു കടപ്പാട്: സൺ പിക്ചേഴ്സ്
അതിഥി വേഷത്തിലാണ് താരം ചിത്രത്തിലെത്തുക. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും എത്തുന്നു. ശ്രുതി ഹാസനാണ് നായിക. സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സൗബിൻ ഷാഹിറിനൊപ്പം ലോകേഷ് കനകരാജ്. ചിത്രത്തിനു കടപ്പാട്: സൺ പിക്ചേഴ്സ്
ആക്‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി.
നാഗാർജുനയ്‌ക്കൊപ്പം ലോകേഷ് കനകരാജ്. ചിത്രത്തിനു കടപ്പാട്: സൺ പിക്ചേഴ്സ്
ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.
ഉപേന്ദ്രയ്‌ക്കൊപ്പം ലോകേഷ് കനകരാജ്. ചിത്രത്തിനു കടപ്പാട്: സൺ പിക്ചേഴ്സ്
സത്യരാജിനൊപ്പം ലോകേഷ് കനകരാജ്. ചിത്രത്തിനു കടപ്പാട്: സൺ പിക്ചേഴ്സ്
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി.
ശ്രുതി ഹാസനൊപ്പം ലോകേഷ് കനകരാജ്. ചിത്രത്തിനു കടപ്പാട്: സൺ പിക്ചേഴ്സ്
മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.