ADVERTISEMENT

അകാലത്തിൽ വിടപറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനോടുള്ള ആദരസൂചകമായി യുവാക്കളുടെ സംഗീതാർച്ചന. സുശാന്തിന്റെ തന്നെ ചിത്രമായ ‘ദ് അൺടോൾഡ് സ്റ്റോറി’യിലെ ‘ഫിർ കഭി’ എന്ന പാട്ടിന്റെ കവർ പതിപ്പാണ് യുവഗായകൻ സർഫറാസ് അഹമ്മദ് ബിൻ അക്ബർ ആലപിച്ചു പുറത്തിറക്കിയത്. 

 

യുവാക്കളുടെ കവർ പതിപ്പ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പാട്ട് കേട്ടപ്പോൾ സുശാന്തിന്റെ ഓർമകൾ വീണ്ടും മനസ്സിൽ തെളിയുകയാണെന്നും ആ ചിരിക്കുന്ന മുഖം മനസ്സിൽ നിന്നും മായില്ലെന്നും ആരാധകർ കുറിച്ചു. ചമന്‍ മോഹൻ ആണ് പാട്ടിനു ഗിറ്റാറിൽ ഈണമൊരുക്കിയത്. ജിതിൻ സെബാസ്റ്റ്യൻ, അമല്‍ ജോസഫ്, അലൻ  ബാബു എന്നിവർ ചേർന്നു ചിത്രീകരിച്ച പാട്ട് എഡിറ്റ് ചെയ്തത് ജിതിൻ കെ.ജെ. റിച്ചിൻ കുഴിക്കാട് ആണ് മിക്സിങ്ങ് നിർവഹിച്ചത്.  

 

എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായ ‘ദ് അൺടോൾഡ് സ്റ്റോറി’യിൽ അമാൽ മാലിക് സംഗീതം നൽകിയ ഗാനമാണിത്. അർജിത് സിങ്ങാണ് പിന്നണിയിൽ സ്വരമായത്. ചിത്രത്തിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com