‘നളചരിതം മൂന്നാം ദിവസം’; വിഡിയോ

Mail This Article
കലാമണ്ഡലം ഗോപിയാശാന്റെ 84ാം ജന്മദിനത്തോടനുബന്ധിച്ച് ‘നളചരിതം മൂന്നാം ദിവസം’ വിഡിയോ പുറത്തിറക്കി. ബാഹുകൻ ആയി ഗോപി ആശാനും കാർക്കോടകൻ ആയി കലാമണ്ഡലം ചിനോഷ് ബാലനും പകർന്നാടി. കലാമണ്ഡലം ഷൺമുഖൻ, കലാമണ്ഡലം ആദിത്യൻ, കലാണ്ഡലം വിജയകുമാർ, മാർഗി വിജയകുമാർ എന്നിവരും ‘നളചരിതം മൂന്നാം ദിവസ’ത്തിന്റെ ഭാഗമായി.
പതിയൂർ ശങ്കരൻകുട്ടിയും കലാനിലയം രാജീവനും ചേർന്നാണ് സംഗീതം. ചെണ്ട കലാമണ്ഡലം ഉണ്ണികൃഷ്ണനും മദ്ദളം കലാനിലയം മനോജും കൈകാര്യം ചെയ്തിരിക്കുന്നു. ബാലു ആർ.നായർ ആണ് വിഡിയോയുടെ സംവിധാനം നിർവഹിച്ചത്. നാലു മണിക്കൂറിലധികം ദൈർഘ്യമുണ്ട് വിഡിയോയ്ക്ക്. നിരവധി പേരാണ് ‘നളചരിതം മൂന്നാം ദിവസ’ത്തിന്റെ പ്രേക്ഷകരായത്.