നീലയിൽ അഴകോടെ സുജാതയും കുടുംബവും; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറൽ
Mail This Article
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ട് ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും. ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ സ്പെഷൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
സുജാതയുടെ ഭർത്താവ് കൃഷ്ണമോഹനും ചിത്രങ്ങളിലുണ്ട്. നീലയുടെ വിവിധ വകഭേദങ്ങളിലുള്ള വസ്ത്രങ്ങളാണ് മൂവരും ധരിച്ചിരിക്കുന്നത്. സുജാതയുടെ പീകോക്ക് ബ്ലൂ നിറത്തിലുള്ള സാരിയിൽ കണ്ണുടക്കിയിരിക്കുകയാണ് ആരാധകർ. നിരവധി പേർ പ്രതികരങ്ങളറിയിക്കുന്നുണ്ട്. സുജാതയും ശ്വേതയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ടെങ്കിലും കൃഷ്ണമോഹനെ അപൂർവമായി മാത്രമേ ഫോട്ടോഷൂട്ടിൽ കാണാറുള്ളു. ഇവരുടെ സമ്പൂർണ കുടുംബചിത്രം ഇതിനകം വൈറലായിക്കഴിഞ്ഞു.
പാട്ടിന് എന്ന പോലെ സുജാതയുടെ വസ്ത്രധാരണരീതിക്കും ആരാധകർ ഏറെയാണ്. സാരി ലുക്കിൽ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളും ഗായിക നടത്താറുണ്ട്. വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ ആഭരണങ്ങളും മറ്റും അണിയാൻ സുജാത എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. സ്റ്റൈലിഷ് ലുക്കിൽ നടക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ഗായിക മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ സ്റ്റൈലുകൾ തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്ന് ശ്വേതയും തുറന്നു പറഞ്ഞിട്ടുണ്ട്.