ഗാനഗന്ധർവന്റെ സ്വരഭംഗി, ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ വരികൾ; ജനഹൃദയങ്ങളിൽ ഉദിച്ച് ‘രാവിൽ സ്നേഹ താരകം’
![ravil-snehatharakam-song ഗാനത്തിൽ നിന്ന്.](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2024/12/9/ravil-snehatharakam-song.jpg?w=1120&h=583)
Mail This Article
ഉണ്ണിയേശുവിന്റെ വരവറിയിച്ച് ഒരു ക്രിസ്മസ് കാലം കൂടെ ആഗതമാവുകയായി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായെത്തുന്ന ക്രിസ്മസ് രാവിനു പകിട്ടേകാൻ ഇതാ പുത്തൻ ഈണങ്ങളും എത്തിക്കഴിഞ്ഞു. പാട്ടുവീഞ്ഞൊഴുകുന്ന, ആഘോഷ ലഹരി നിറയ്ക്കുന്ന ക്രിസ്മസ് കാലത്ത് ശ്രദ്ധ നേടുകയാണ് ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ സ്വരഭംഗിയിൽ പുറത്തുവന്ന ‘രാവിൽ സ്നേഹതാരകം’ എന്ന പാട്ട്. ഫാ.ജോൺ പിച്ചാപ്പിള്ളി വരികൾ കുറിച്ച ഗാനമാണിത്. സംഗീതസംവിധായകൻ ശ്യാം ഈണമൊരുക്കി.
‘രാവിൽ സ്നേഹ താരകം
പാരിതിൽ വന്നുദിച്ചപ്പോൾ
രാവുപാർത്ത പാവങ്ങൾ
നേടിയാദ്യ ദർശനം...’
‘രാവിൽ സ്നേഹതാരകം’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ‘ആത്മദീപ്തി’ എന്ന സംഗീത ആൽബത്തിലെ ഗാനമാണിത്. നേരത്തേയും ഫാ.ജോൺ പിച്ചാപ്പിള്ളി–യേശുദാസ് കൂട്ടുകെട്ടിൽ നിരവധി സംഗീത ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ക്രിസ്ത്യൻ ഭക്തിഗാനശാഖയിൽ നിറസാന്നിധ്യമാണ് ഫാ.ജോൺ പിച്ചാപ്പിള്ളി.