ADVERTISEMENT

കൊച്ചി∙ വാഹന വിപണിക്കു മാർച്ച് മികച്ച മാസമായി. രാജ്യം കോവിഡിന്റെ പിടിയിലാകുകയും ലോക്ഡൗൺ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത 2020 മാർച്ചിലെ മൊത്തവിൽപനയെക്കാൾ ഗണ്യമായ വർധന നേടാൻ മിക്ക നിർമാതാക്കൾക്കും കഴിഞ്ഞു. കാർ, വാണിജ്യ വാഹന, ഇരുചക്ര വാഹന വിപണികളി‍ൽ സ്ഥിതി കോവിഡിനു മുൻപത്തെ നിലയിലെത്തി. ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുകി കഴിഞ്ഞ മാസം 1,49,518 കാർ വിറ്റു. 2020 മാർച്ചിൽ 76,976 മാത്രമായിരുന്നു വിൽപന.

2019 മാർച്ചിൽ 1,47,613 ആയിരുന്നു വിൽപന. ഹ്യുണ്ടായ് 52,600 കാറുകളാണു കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത് 26,300 മാത്രമായിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ കാർ വിൽപന 5,676ൽ (2020 മാർച്ച്)നിന്ന് 29,654 ആയി ഉയർന്നു. 2012 മാർച്ചിനുശേഷം ടാറ്റ നേടിയ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണിത്. കിയ മോട്ടോഴ്സിന്റെ വിൽപന 8,583ൽനിന്ന് 19,100 ആയി. മഹീന്ദ്ര വിറ്റത് 16,700 വാഹനങ്ങൾ. 3,383 ആയിരുന്നു മുൻ കൊല്ലം മാർച്ചിൽ.

കഴിഞ്ഞ വർഷം മാർച്ചിൽ 7,023 കാർ വിറ്റ ടൊയോട്ടയ്ക്ക് ഇക്കുറി 15,001 എണ്ണം വിൽക്കാനായി. റെനോയുടെ കാർ വിൽപന 3,269ൽനിന്ന് 12,356 ആയപ്പോൾ ഫോഡിന്റേത് 3,519ൽനിന്ന് 7,746ഉം ഹോണ്ടയുടേത് 3,697ൽനിന്ന് 7,103ഉം ആയി. എംജി മോട്ടർ ഇന്ത്യയുടെ വിൽപന 5,528 ആണ്. മു‍ൻകൊല്ലം ഇതേ മാസം 1,518 ആയിരുന്നു. നിസാൻ 4,012 കാറുകളാണു കഴിഞ്ഞ മാസം വിറ്റത്. 826 എണ്ണം മാത്രമായിരുന്നു 2020 മാർച്ചിലെ വിൽപന.

∙ ഇരുചക്ര വിപണിയിൽ, ഒന്നാം സ്ഥാനക്കാരായ ഹീറോ മോട്ടോകോർപ് 5,44,340 എണ്ണം കഴിഞ്ഞ മാസം വിറ്റു. 4,84,433 ആയിരുന്നു 2020 മാർച്ചിൽ. ഹോണ്ടയുടേത് 245,716ൽനിന്ന് 395,037 ആയി. ടിവിഎസ് മോട്ടർ കമ്പനി 2,02,155 ഇരുചക്ര വാഹനങ്ങൾ വിറ്റു. 94,103 ആയിരുന്നു 2020 മാർച്ചിൽ. റോയൽ എൻഫീൽഡ് 60,173 ബൈക്ക് വിറ്റു. 32,630 ആയിരുന്നു മുൻകൊല്ലം.

∙ വാണിജ്യ വാഹന രംഗത്ത് ടാറ്റ മോട്ടോഴ്സ് 36,955 വാഹനങ്ങളും (കഴിഞ്ഞ വർഷം മാർച്ചിൽ 5,336) ഐഷർ 6,054 വാഹനങ്ങളും (1,409) അശോക് ലെയ്‌ലൻഡ് 15761 വാഹനങ്ങളും (1734) കഴി‍ഞ്ഞ മാസം വിറ്റു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com