Activate your premium subscription today
Friday, Apr 18, 2025
കോട്ടയം ∙ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടി 19 വയസ്സുകാരി. കോട്ടയം മൂലവട്ടം പാറയിൽ ഹൗസിൽ അനോജിന്റെ മകൾ അക്സ പി. അനോജ് ആണ് ചികിത്സാ സഹായം തേടുന്നത്. രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ടും എച്ച്ബിയും കുറഞ്ഞു. രണ്ടു വൃക്കകളും ഹൈ റിസ്ക് ഇൻഫെക്ഷനിലാണ്. 5 വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2 മാസം മുൻപ് രോഗം ഗുരുതരമായതിനെ തുടർന്ന് തിരുവല്ലയിലെ
ഈരാറ്റുപേട്ട ∙ ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസ്സുകാരി ജിയാന ജിജോ. വകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ മകളാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാനായില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി. ഇതിന്
ആലപ്പുഴ ∙ വൃക്ക രോഗ ബാധിതനായി ജീവിതം വഴിമുട്ടിയ ചന്തിരൂർ കാട്ടിൽത്തറ വീട്ടിൽ സന്ദീപിന് 10 ലക്ഷം രൂപ ചികിത്സാ സഹായം നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കുടുംബത്തിന്റെ ഏക അത്താണിയായ സന്ദീപിന് വൃക്കരോഗം ബാധിച്ചതോടെ ജീവിതത്തിന്റെ പ്രതീക്ഷയറ്റു. അച്ഛനും അമ്മയും ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന
കോട്ടയം ∙ രക്തത്തിൽ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്ന അപൂർവമായ അസുഖം അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പൂഞ്ഞാർ കൈപ്പള്ളി വലിയപറമ്പിൽ ജാൻസി ജയിംസിനു (53) ശരീരത്തിൽ ആവശ്യമായ പുതിയ രക്തകോശങ്ങളെ ഉൽപാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ്.
തൊടുപുഴ ∙ ഷിബുവിനു തുടർന്നും ജോലിക്കു പോകണം, അതിന് സുമനസ്സുകൾ കനിയണം. കഞ്ഞിക്കുഴി വെൺമണി ചങ്ങനാംപറമ്പിൽ ഷിബു കരുണാകരൻ (52) രണ്ടു വൃക്കകളും തകരാറിലായി കിടപ്പിലായിട്ട് 5 മാസമായി. വർക്ഷോപ് തൊഴിലാളിയായിരുന്ന ഷിബുവിന് അസുഖം പിടിപെട്ടതോടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കൂലിപ്പണിക്കു പോയിരുന്ന
കോട്ടയം ∙ വിധവയായ വീട്ടമ്മ ഇരു വൃക്കകളും തകരാറിലായി തുടർ ചികിൽസക്കായി സഹായം തേടുന്നു. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള കണ്ണൂർ എടക്കാട് ഷബ്നാ മൻസിലിൽ സി.പി.സാഹിദ (65) ആഴ്ചയിൽ 3 പ്രാവശ്യം ഡയാലിസിസിന് വിധായയായാകുന്നു. മാസം 15000 രൂപയിലധികം ചെലവ് വരുന്നുണ്ട്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് വിധവയായ ഇവർ.
കോട്ടയം ∙ ചികിത്സക്കും മക്കളുടെ പഠനത്തിനും വീട്ടമ്മ സഹായം തേടുന്നു. പാമ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന അപസ്മാര രോഗവും ന്യൂറോ സംബന്ധമായ മറ്റ് അസുഖങ്ങളാലും കഷ്ടപ്പെടുന്ന മൂലവട്ടം തുള്ളക്കളത്തിൽ ശ്രീദേവി ഷാജിയുടെ (41) മക്കളുടെ വിദ്യാഭ്യാസവും സാമ്പത്തിക ബുദ്ധിമുട്ടു മൂലം അവതാളത്തിലായി.
കോട്ടയം ∙ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ കരുണ തേടി വൃക്ക രോഗിയായ യുവാവ്. ഇരിങ്ങാലക്കുട കോമ്പാറ കുറ്റിക്കാട്ടു നെയ്യൻ വീട്ടിൽ ലിയോ ജോസ് (40) ആണ് ചികിത്സാസഹായം തേടുന്നത്. വൃക്ക തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ മാറ്റിവച്ചിരുന്നു. മരുന്നിനും അനുബന്ധ പരിശോധനകൾക്കുമായി മാസം 30,000 രൂപയോളം ചെലവുവരും. കൂലിപ്പണിയായിരുന്നു ലിയോ ജോസിന്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് സുമനസ്സുകൾ കനിഞ്ഞാൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ.
കോട്ടയം ∙ ഇടുപ്പെല്ല് പൊട്ടി കിടപ്പിലായ സി.എ.ഷിനോ (45), (ചതുരച്ചിറ, ആർപ്പൂക്കര വെസ്റ്റ്) ശസ്ത്രക്രിയയ്ക്കായി സുമനുസ്സുകളുടെ കരുണ തേടുന്നു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കിടപ്പിലാണ്. പെയ്ന്റിങ് തൊഴിലാളിയായിരുന്ന ഷിനോയുടെ വരുമാനം കൊണ്ടായിരുന്നു സാമ്പത്തികമായി വളരെ പിന്നാക്കമായ കുടുംബം
പാലോട് ∙ അഞ്ചു വർഷമായി പക്ഷാഘാതം ബാധിച്ചയാളുടെ വീടും വസ്തുവും ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക് അധികൃതർ. കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ഇന്നലെ ജപ്തിക്കായി പൊലീസ് സംരക്ഷണത്തോടെ എത്തിയെങ്കിലും വീട്ടിൽ ആളില്ലാത്തതിനാൽ കിടപ്പുരോഗിയെ മാറ്റാൻ കഴിഞ്ഞില്ല. തുടർന്ന്, ജപ്തി നടപടി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി സംഘം മടങ്ങി. നന്ദിയോട് പുലിയൂർ പേയ്ക്കാമൂല ജിതേഷ് ഭവനിൽ ഭിന്നശേഷിക്കാരനും സഹകരണ സംഘത്തിലെ സെക്രട്ടറിയുമായിരുന്ന ജി.മോഹൻലാലും കുടുംബവുമാണ് ജപ്തി ഭീഷണി നേരിടുന്നത്.
ചേർത്തല ∙ കരഞ്ഞു കണ്ണീർ വറ്റിയ കണ്ണുകളുമായി ഓട്ടിസം ബാധിതരായ മൂന്നു മക്കളെ ചേർത്തുപിടിച്ചു നിൽക്കുന്ന ഈ അമ്മ സഹനത്തിന്റെ പര്യായമാണ്. മക്കളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുമ്പോൾ നിസ്സഹായതയുടെ തേങ്ങലാണ് സുഷമ്മയുടെ നെഞ്ചിലത്രയും. വർഷങ്ങളോളം ചെറിയ ജോലികളും മറ്റും ചെയ്താണ് കടക്കരപ്പള്ളി 9 ാം വാർഡ്
കോട്ടയം ∙ ലോട്ടറി ടിക്കറ്റ് വിറ്റു ജീവിച്ചിരുന്ന ഭർത്താവ് വി.ജെ.രാജു എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ വിധവയായ വീട്ടമ്മ ജപ്തി ഭീഷണിയിൽ. നാട്ടകം വെഞ്ചേപ്പള്ളിൽ രാജമ്മ രാജുവാണ് വീടു വിട്ടിറങ്ങേണ്ട ഗതികേടിൽ കഴിയുന്നത്. ഹൃദ്രോഗത്തെത്തുടർന്നാണ് രാജു മരിച്ചത്. 9.3 ലക്ഷം രൂപ കടമുണ്ടായിരുന്നത് ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥ പ്രകാരം 5 ലക്ഷമായി കുറച്ചിട്ടുണ്ട്. എന്നാൽ ഈ തുക തിരിച്ചടയ്ക്കാൻ ഒരു നിവൃത്തിയുമില്ലാത്ത ദയനീയ അവസ്ഥയിലാണ് രാജമ്മ. സുമനസ്സുകള് കനിയുമെന്നാണ് പ്രതീക്ഷ.
കടങ്ങോട് ∙ ഇരു വൃക്കകളും തകരാറിലായ 39 വയസ്സുള്ള പാഴിയോട്ടുമുറി കുന്നത്തുപുരയ്ക്കൽ കെ.കെ.സുനിൽ സുമനസ്സുകളുടെ കരുണ തേടുന്നു. ആഴ്ചയിൽ 3 പ്രാവശ്യം ഡയാലിസിസ് ചെയ്യുന്നുണ്ട്. ഡയാലിസിസ് ചെയ്യാൻ തുടങ്ങിയത് 2023 ഡിസംബർ മുതലാണ്. കൂലിപ്പണിയെടുത്തു ജീവിച്ചിരുന്ന സുനിലിന് ഇപ്പോൾ ജോലിയെടുക്കാനുള്ള ആരോഗ്യമില്ല.
കോട്ടയം ∙ പള്ളം കാട്ടാമ്പറമ്പിൽ കെ.എൻ.സന്തോഷ് (53) വൃക്കരോഗത്താൽ കഷ്ടപ്പെടാൻ തുടങ്ങിയിട്ട് 4 വർഷമായി. ആദ്യം രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയപ്പോഴേക്കും വൈകി. രണ്ട് വൃക്കകൾക്കും തകരാർ ഉണ്ടെന്നു ഡോക്ടർമാർ. ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു
കട്ടപ്പന ∙ കാൻസർ ബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു. പീരുമേട് ലക്ഷ്മി കോവിൽ തെപ്പക്കുളം എസ്റ്റേറ്റിൽ പി.രമേഷാണ്(33) സഹായം തേടുന്നത്. കട്ടപ്പനയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി താൽക്കാലിക ജോലി ചെയ്യുന്ന രമേഷിന് കഴിഞ്ഞ വർഷം ജനുവരിയിലാണ് കാൻസർ സ്ഥിരീകരിച്ചത്.ബുദ്ധിമുട്ടുകളെത്തുടർന്ന് വിദഗ്ധപരിശോധന
കോട്ടയം ∙ ഹൃദയത്തിനും വൃക്കയ്ക്കും രോഗം ബാധിച്ച ഗൃഹനാഥന് ചികിത്സാ സഹായം തേടുന്നു. കോട്ടയം തോട്ടക്കാട് ഉമ്പിടി മറ്റത്തിൽ വീട്ടിൽ തോമസ് ആന്റണി (71) ആണ് സുമസ്സുകളുടെ കരുണ തേടുന്നത്. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ 14 വർഷമായി ചികിത്സയിലാണ്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തണം. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.
രാജാക്കാട്∙ രോഗദുരിതങ്ങളുടെ നടുക്കടലിലായ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. രാജാക്കാട് ആദിത്യപുരം കോളനിയിലെ താമസക്കാരനായ പുത്തൻപുരയ്ക്കൽ സതീഷ് (42) ആണ് ജീവൻ നിലനിർത്താൻ സഹായം തേടുന്നത്. മാങ്കുളത്ത് ഓട്ടോ ഡ്രൈവറായിരുന്ന സതീഷ് 2024 ഫെബ്രുവരിയിൽ ചുമയ്ക്ക് മരുന്നു വാങ്ങാനായി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പോയി. ഇവിടെ നിന്ന് കുത്തിവയ്പ്പെടുത്തതിന് ശേഷം ശാരീരിക
കടുത്ത പനിയെ തുർന്നാണ് ഹൈദരാബാദിലെ ജോലി സ്ഥലത്തു നിന്ന് ഈ ക്രിസ്മസ് കാലത്ത് നാട്ടിലേക്ക് പോരാൻ പത്തനംതിട്ട അയിരൂർ സ്വദേശി ഏബ്രഹാം ചാക്കോ (സണ്ണി–59) തീരുമാനിക്കുന്നത്. ട്രെയിനിൽ ടിക്കറ്റില്ല. ബസിൽ കയറി 3 ദിവസം കൊണ്ടാണ് തിരുവല്ല വരെ എത്തിയത്. നടക്കാൻ വയ്യ. കാൽ മുറിഞ്ഞുപോകുന്നത്ര വേദന. വന്ന ഉടൻ തന്നെ
ആറ്റിങ്ങൽ ∙ നടുക്കടലിൽ വീണുപോയിട്ടുണ്ടോ? ദുരിതങ്ങളിൽ നിന്നു കരകയറാൻ ബഹ്റൈനിലൊരു കരാർ ജോലി തരപ്പെടുത്തി മാസങ്ങൾക്കുള്ളിൽ തീരാരോഗവുമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന തിരുവനന്തപുരം വക്കം സ്വദേശി കിരൺ കുമാർ ഇപ്പോൾ തുടർരോഗങ്ങളുടെയും ദുരിതങ്ങളുടെയും നടുക്കടലിലാണ്. ചെറുനാണയത്തുട്ടു മുതൽ സ്നേഹപൂർവമായൊരു വാക്കു പോലും കിരണിനും കുടുംബത്തിനും ജീവിതത്തിലേക്കുള്ള പിടിവള്ളിയും.
കോട്ടയം∙ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. കറുകച്ചാൽ ചാമ്പക്കര കുരുമ്പിക്കുളം സ്വദേശിനി എം.പി.മേരി (62) ആണ് സുമസ്സുകളുടെ കരുണ തേടുന്നത്. അവിവാഹിതയായ മേരി സഹോദരനൊപ്പമാണ് താമസം. കോട്ടയം ജനറൽ ആശുപത്രിയില് കീമോതെറാപ്പി കഴിഞ്ഞ് നിലവിൽ വീട്ടിലാണ്. ഇവർക്ക് മറ്റു വരുമാനമാർഗങ്ങളൊന്നുമില്ല. സഹോദരന്റെ ചെലവിലാണ് കഴിയുന്നത്. മരുന്നിനും തുടര്ചികിത്സയ്ക്കും സുമനസ്സുകൾ കനിയണം. ഇതിനായി മേരിയുടെ പേരില് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
മാനന്തവാടി ∙ ഊർജ്വസ്വലനായ ചെറുപ്പക്കാരനായിരുന്നു പ്രവീൺ. പൊതുകാര്യങ്ങൾക്കായി ഓടി നടന്നിരുന്ന പ്രവീൺ നാട്ടുകാർക്കെല്ലാം പ്രിയങ്കരൻ. പക്ഷേ വൃക്കരോഗത്തിന്റെ രൂപത്തിൽ വിധി നൽകിയ ദുരന്തത്തിൽ പകച്ചു കഴിയുകയാണ് കാട്ടിക്കുളം അണമലയിലുള്ള അടിച്ചേരിക്കണ്ടി പ്രവീണും പ്രവീണിനെ സ്നേഹിക്കുന്നവരും. കോഴിക്കോട് ഗവ.
നടുവിൽ∙ ഒരു വാട്സാപ് കൂട്ടായ്മ വഴി എന്തെല്ലാം സാധിക്കും? 1600 അംഗങ്ങളുള്ള നടുവിൽ വാട്സാപ് കൂട്ടായ്മയോടാണു ചോദ്യമെങ്കിൽ എന്തും സാധ്യമാകുമെന്നായിരിക്കും ഉത്തരം. 2024 ഓഗസ്റ്റ് 14ന് ആരംഭിച്ച വാട്സാപ് കൂട്ടായ്മ വഴി ഇതുവരെ നടത്തിയത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി
പുതുപ്പരിയാരം ∙ പഞ്ചായത്തിന്റെ ട്രാക്ടറിൽ നിന്നു വീണ മാലിന്യച്ചാക്കിൽ തട്ടി ബൈക്ക് മറിഞ്ഞു പരുക്കേറ്റ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളിൽ പെൺകുഞ്ഞ് വെന്റിലേറ്ററിൽ. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണു ബന്ധുക്കൾക്കുള്ള വിവരം. കുട്ടി മരുന്നിനോടു പ്രതികരിക്കുന്നുണ്ടെന്നും നേരിയതോതിൽ പാൽ
കൂടൽ ∙ നിർധന കുടുംബത്തിലെ ഗൃഹനാഥൻ ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കൂടൽ രാജി ഭവനം ഡി.രാജനാണ് (70) ഗുരുതര വൃക്കരോഗം ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 13 വർഷമായി വൃക്ക സംബന്ധമായ രോഗത്തിന്റെ പിടിയിലാണ് രാജൻ. ആറ് വർഷമായി ഡയാലിസിസിന് വിധേയമാകുന്നുണ്ട്. ഇപ്പോൾ
കണിയാമ്പറ്റ∙ മില്ലുമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പതിമൂന്നാമത് വിവാഹ സംഗമത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5 യുവതികളുടെ കൂടി വിവാഹം നടന്നു. ഇതുവരെ നടന്ന വിവാഹ സംഗമത്തിലൂടെ 258 യുവതികളുടെ വിവാഹമാണ്
Results 1-25 of 537
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.