ADVERTISEMENT

ന്യൂഡൽഹി ∙ ‘ദംഗൽ’ എന്ന ആമിർ ഖാൻ ചിത്രത്തിൽ ഗുസ്തിതാരം ബബിത ഫോഗട്ടിന്റെ ബാല്യകാലം അവതരിപ്പിച്ച സുഹാനി ഭട്നഗർ (19) അന്തരിച്ചു. വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ കാലിനു പരുക്കേറ്റ സുഹാനി ചികിത്സയുടെ പാർശ്വഫലം മൂലം ഏതാനും നാളായി രോഗബാധിതയായിരുന്നു. എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണു മരണം. കഴിഞ്ഞ 7ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ സുഹാനി 2016ൽ ഇറങ്ങിയ ദംഗലിൽ ആമിർ ഖാൻ അവതരിപ്പിക്കുന്ന മഹാവീ‍ർ ഫോഗട്ടിന്റെ മകളായാണ് അഭിനയിച്ചത്. ടിവി സീരിയലുകളിലും ഏതാനും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

English Summary:

Dangal star Suhani bhatnagar passed away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com