ADVERTISEMENT

ന്യൂഡൽഹി ∙ അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ചു പുറപ്പെടുവിച്ച മാർഗരേഖ നടപ്പാക്കുന്നതിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും അന്തിമ അവസരം നൽകി. സത്യേന്ദർ കുമാറും സിബിഐയും തമ്മിലുള്ള കേസിലെ നിർദേശങ്ങൾ നടപ്പാക്കുന്നുവെന്ന് 4 ആഴ്ചയ്ക്കകം ഉറപ്പാക്കാനാണ് ജഡ്ജിമാരായ എം.എം. സുന്ദരേശ്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. 

ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവും വ്യവസ്ഥകളും ഏകീകരിച്ചു പ്രത്യേക ‘ജാമ്യ നിയമം’ കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്ന ശുപാർശ ഉൾപ്പെടുന്നതാണ് 2022 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗരേഖ. കേരളം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഉൾപ്പെടെ മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കേസിലെ അമിക്കസ് ക്യൂറി സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി. 

English Summary:

Arrest and Bail: Final chance to implement guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com