സാം ആൾട്മാൻ ഇന്ന് ഇന്ത്യയിൽ

Mail This Article
×
ന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ‘ചാറ്റ് ജിപിടി’യുടെ സ്രഷ്ടാവ് സാം ആൾട്മാൻ ഇന്നു ഡൽഹിയിലെത്തുമെന്നു റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്നും സൂചനയുണ്ട്. 2023 ജൂണിലാണ് ഇതിനു മുൻപ് ആൾട്മാൻ ഇന്ത്യയിലെത്തിയത്. അന്നും പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ‘ഇന്ത്യ എഐ’ പദ്ധതിയുടെ ഭാഗമായി സ്വന്തം എഐ മോഡൽ ആരംഭിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു സന്ദർശനം.
English Summary:
Sam Altman Returns to India: Meeting with PM Modi expected
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.