ADVERTISEMENT

മുംബൈ ∙ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാരഡി ഗാനത്തിൽ കളിയാക്കിയതിന് മാപ്പ് പറയില്ലെന്ന് കൊമീഡിയൻ കുനാൽ കമ്ര വ്യക്തമാക്കി. മുഖ്യമന്ത്രി ഫഡ്നാവിസും മന്ത്രിമാർ ഉൾപ്പെടെ പ്രമുഖരും മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയിട്ടില്ല. കമ്രയ്ക്കെതിരെ കേസെടുത്ത മുംബൈ പൊലീസ് സമൻസ് അയച്ചെങ്കിലും ഹാജരാകാൻ അദ്ദേഹം ഒരാഴ്ച സമയം ചോദിച്ചു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം, ആൾക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്നും കട്ടിലിനടിയിൽ ഒളിച്ചിരിക്കില്ലെന്നും വ്യക്തമാക്കി. എല്ലാ പ്രവൃത്തികൾക്കും അനുയോജ്യമായ മറുപടിയുണ്ടാകുമെന്ന് പറഞ്ഞ ഏക്നാഥ് ഷിൻഡെ, പരിഹാസത്തിൽ മാന്യത പാലിക്കണമെന്നും പറഞ്ഞു. യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥും കമ്രയെ    വിമർശിച്ചു. 

കോമഡി പരിപാടി നടന്ന സ്റ്റുഡിയോ കഴിഞ്ഞ ദിവസം ശിവസേനാ ഷിൻഡെ വിഭാഗം പ്രവർത്തകർ അടിച്ചുതകർത്തതിനു പിന്നാലെ അനധികൃത നിർമാണം ആരോപിച്ച് അവശേഷിച്ച ഭാഗങ്ങൾ കോർപറേഷനും ഇടിച്ചുനിരത്തിയിരുന്നു.

English Summary:

Political Satire Sparks Controversy: Kunal kamra defies Calls for Apology, Citing freedom of speech

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com