മന്ത്രി മണിക്ക് ഒരാഴ്ചയ്ക്കകം ആശുപത്രി വിടാം

Mail This Article
തിരുവനന്തപുരം∙ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം.എം.മണിക്ക് ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനാകുമെന്ന് അധികൃതർ. ആശുപത്രി വിട്ടാലും അദ്ദേഹത്തിന് ഒരു മാസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ശനിയാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ മന്ത്രിയുടെ നില വളരെയധികം മെച്ചപ്പെട്ടതായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.എസ്.ഷർമദ് പറഞ്ഞു. മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം 2 ദിവസത്തിനകം അദ്ദേഹത്തെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മാറ്റും. സന്ദർശകർക്കു കർശന വിലക്ക് ഏർപ്പെടുത്തിയതായും സൂപ്രണ്ട് അറിയിച്ചു.
English summary: M.M.Mani health condition