ചെങ്കൊടിയേന്തിയ...!
Mail This Article
ആലപ്പുഴ ∙ ഇപ്പോൾ പിടിക്കുന്ന കൊടി മൂന്നാണെങ്കിലും മാവേലിക്കരയിലെ 3 മുന്നണികളുടെയും സ്ഥാനാർഥികൾ ആദ്യം പിടിച്ചത് ചെങ്കൊടി. എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാറും യുഡിഎഫ് സ്ഥാനാർഥി കെ.കെ. ഷാജുവും എൻഡിഎ സ്ഥാനാർഥി കെ. സഞ്ജുവും വിവിധ കാലങ്ങളിൽ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും കൊടിയേന്തിയവരാണ്.
എം.എസ്. അരുൺ കുമാർ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. കെ.കെ. ഷാജു ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മുതൽ ജില്ലാ പ്രസിഡന്റ് വരെയായി. സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. കെ.ആർ. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിൽ പ്രതിഷേധിച്ച് രാജിവച്ച് ജെഎസ്എസ് പ്രവർത്തകനായി. 2 തവണ എംഎൽഎ ആയതും ജെഎസ്എസ് ടിക്കറ്റിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിൽ ചേർന്നു.
കെ. സഞ്ജു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിലും സിപിഎം ചുനക്കര ലോക്കൽ കമ്മിറ്റിയിലും അംഗമായിരുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചുനക്കര പഞ്ചായത്തിലേക്കു മത്സരിച്ചു തോറ്റു. ഇത്തവണ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോഴാണ് സഞ്ജു പാർട്ടി വിട്ട വിവരം സിപിഎം അറിഞ്ഞത്.
Content Highlights: Mavelikara assembly election candidates