ADVERTISEMENT

കൊളത്തൂർ (മലപ്പുറം) ∙ പൊലീസ് ന‌ടത്തിയ പരിശോധനയിൽ 3 സ്ഥലങ്ങളിൽ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾ കണ്ടെത്തി. പുലാമന്തോൾ, കട്ടുപ്പാറ, ആമയൂർ എന്നിവിടങ്ങളിലാണ് ക്വാർട്ടേഴ്‌സ് മുറികളിൽനിന്ന് ഇവയുടെ ഉപകരണങ്ങൾ പിടിച്ചെടുത്തത്. ഒരേ സമയം 512 സിംകാർഡുകൾ ഉപയോഗിച്ച് വിളിക്കാൻ ശേഷിയുള്ളവയാണ് പിടിച്ചെടുത്ത ഉപകരണങ്ങൾ. വിദേശത്തു നിന്നാണ് എക്‌സ്ചേഞ്ചുകളുടെയെല്ലാം പ്രവർത്തനം നിയന്ത്രിക്കുന്നതെന്ന് കൊളത്തൂർ സിഐ സുനിൽ പുളിക്കൽ പറഞ്ഞു. 

കൊളത്തൂരിൽ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മഞ്ചേരി പൂക്കൊളത്തൂർ പുറക്കാട് സ്വദേശി തയ്യിൽ ഹുസൈനെ (31) കഴിഞ്ഞ ദിവസം കൊളത്തൂർ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നുലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് 3 കേന്ദ്രങ്ങൾകൂടി കണ്ടെത്തിയത്. ഹുസൈനുമായി പുതുതായി കണ്ടെത്തിയ സ്ഥലങ്ങളിൽ പരിശോധനയും തെളിവെടുപ്പും നടത്തി. 

English Summary:  Parallel Telephone Exchange seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com