ADVERTISEMENT

തിരുവനന്തപുരം ∙ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതിക്കു പരിഹാരമായി നിറംമാറ്റ‌ാൻ കെഎസ്ആർടിസി തീരുമാനിച്ചു. മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണു പുതിയ സൂപ്പർഫാസ്റ്റുകൾ വരുന്നത്. സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാൽ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തിൽ വരകളുമുണ്ടാകും.

ഇൗ നിറത്തിൽ പുതിയ 131 ബസുകൾ മാർച്ചോടെ പുറത്തിറങ്ങും. രണ്ടാംഘട്ടത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 262 സൂപ്പർഫാസ്റ്റുകളും വരും. ഇൗ ബസുകൾ വരുന്നതോടെ നിലവിൽ 7 വർഷം പഴക്കമുള്ള 237 സൂപ്പർഫാസ്റ്റുകളും 8 വർഷം പഴക്കമുള്ള 68 ബസുകളും ഓർഡിനറി സർവീസുകളാക്കി മാറ്റും. 

English Summary: KSRTC super fast buses for colour change

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com