ADVERTISEMENT

പാലക്കാട് ∙ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിടുന്ന സ്ഥലങ്ങളിലും (യാഡ്) നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. ഇതിനാവശ്യമായ സിസിടിവി ക്യാമറകൾ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ഒരു കോച്ച് കഴിഞ്ഞ ഒന്നിനു പുലർച്ചെ തീവച്ചു നശിപ്പിച്ച സംഭവത്തേ‍ാടെയാണ് യാഡുകളും നിരീക്ഷണ ക്യാമറ ശൃംഖലയിൽ ഉൾപ്പെടുത്താൻ തീരുമാനം.

നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഡിവിഷനുകൾ നേരത്തേ നൽകിയ ശുപാർശ ദക്ഷിണ റെയിൽവേ തത്വത്തിൽ അംഗീകരിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി തുടർ നടപടിയുണ്ടായില്ല. ഇതിനിടയിലാണു കണ്ണൂർ സംഭവം. നിലവിൽ‌ റെയിൽവേ സ്റ്റേഷനിലെ പ്രധാന ഭാഗങ്ങൾക്കു പുറമേ, മേ‍ാഷണങ്ങൾ പതിവായ ഭാഗങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ട്രെയിനുകൾ നിർത്തിയിടുന്ന യാഡ് ഈ നിരീക്ഷണപരിധിയിൽ പൂർണമായും ഉൾപ്പെടുന്നില്ല.

യാഡുകൾ കേന്ദ്രീകരിച്ചു കൂടുതൽ പ്രശ്നങ്ങൾ റിപ്പേ‍ാർട്ട് ചെയ്യപ്പെടുന്നതിനാൽ സ്ഥലം നിരീക്ഷണ ക്യാമറ ശൃംഖലയിൽ ഉൾപ്പെടുത്തണമെന്ന് റെയിൽവേ ഇന്റലിജൻസും ശുപാർശ ചെയ്തിട്ടുണ്ട്. റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്), റെയിൽവേ പൊലീസ് , റെയിൽവേ ഇന്റലിജൻസ് എന്നിവയുടെ സംയുക്ത നിരീക്ഷണവും നടപടികളും ഊർജിതമാക്കാനും നിർദേശമുണ്ട്.

English Summary: CCTV to be installed in railway station yards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com