ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി ഉപയോഗം 2 ദിവസം കുറഞ്ഞ ശേഷം തിങ്കളാഴ്ച വീണ്ടും 10 കോടി യൂണിറ്റിൽ കൂടുതലായി. തിങ്കളാഴ്ചത്തെ ഉപയോഗം 10.40531 കോടി യൂണിറ്റാണ്. വൈകുന്നേരം പീക് ലോഡ് സമയത്തെ ആവശ്യവും 5347 മെഗാവാട്ടായി വർധിച്ചു.

സംസ്ഥാനത്തു വേനൽമഴ ലഭിക്കുന്നതിനാൽ ഉപയോഗം ഇനി വലിയ തോതിൽ വർധിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. കേന്ദ്ര വൈദ്യുതിയുടെ ആർക്കും നീക്കിവയ്ക്കാത്ത വിഹിതത്തിൽനിന്നു 180 മെഗാവാട്ട് കൂടി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉപയോഗിച്ച 10.40531 കോടി യൂണിറ്റിൽ 8.34935 കോടി യൂണിറ്റും പുറത്തുനിന്നു വാങ്ങിയതാണ്.

English Summary:

Electricity consumption again above 10 crore units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com