തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 62.61% പോളിങ്, ഫലം ഇന്ന്
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നലെ നടന്ന 49 തദ്ദേശ സ്ഥാപന വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 62.61% പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മിഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ൽ അപ്പോൾത്തന്നെ ലഭ്യമാകും.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത് , 4 ബ്ലോക്ക് പഞ്ചായത്ത് , 6 മുനിസിപ്പാലിറ്റി , 38 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലാണ്് ഉപതിരഞ്ഞെടുപ്പ് നടന്നത്. 48,789 പുരുഷന്മാരും 53,672 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ ആകെ 1,02,462 പേരാണ് വോട്ട് ചെയ്തത്.
English Summary:
Local by-elections: 62.61% polling, result today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.