ADVERTISEMENT

മാലിന്യമടിഞ്ഞ് അഴുകിയൊഴുകുന്ന തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോടിന്റെ ചിത്രം ഓർമയില്ലേ ? മാലിന്യനീക്കത്തിനുള്ള ശ്രമത്തിനിടെ ഒരു ജീവൻ പൊലിയേണ്ടി വന്നു, അതു നമ്മുടെ ശ്രദ്ധയിലെത്താൻ. മാലിന്യമലകളുടെ ഉയരമേറുന്നതല്ലാതെ നാം ഒന്നും പഠിക്കുന്നില്ല. വീട്ടിൽനിന്നുള്ള മാലിന്യത്തെ നമ്മൾ നാട്ടിലേക്ക് ഒളിച്ചുകടത്തുന്നു.

കേരളം ഒത്തുപിടിച്ചാലേ ഈ മാലിന്യമല നീക്കാനാകൂ. ‘വ്യക്‌തിശുചിത്വത്തിനൊപ്പം സാമൂഹികശുചിത്വവും’ എന്ന സന്ദേശവുമായാണ് മലയാള മനോരമ 18 വർഷം മുൻപ് ‘സുകൃതകേരളം’ എന്ന ജനകീയദൗത്യം കേരള സമൂഹത്തിനു മുന്നിൽ സമർപ്പിച്ചത്. ഈ ചിങ്ങപ്പിറവിക്ക് ‘സുകൃതകേരള’ത്തിന്റെ പുതിയ പതിപ്പിനു തുടക്കമിടുകയാണ് മനോരമ; ലക്ഷ്യം മാലിന്യമുക്ത കേരളം.

വ്യക്തികൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി ആർക്കും ഇതിൽ അണിചേരാം. സമൂഹമാധ്യമ ചാലഞ്ചുകളിലൂടെയും പുതുമാതൃകകളിലൂടെയും നമുക്കു ജാഗ്രതയിലേക്കുണരാം. മറന്നുകളഞ്ഞ ആരോഗ്യപാഠങ്ങൾ വീണ്ടെടുക്കാം. മാലിന്യമുക്ത ഹരിതകേരളമാകട്ടെ നാം വരുംതലമുറയ്ക്കു കൈമാറുന്നത്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ.

English Summary:

"Join the Mission: Reclaim a Green and Waste-Free Kerala"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com