തൊടുപുഴ മുനിസിപ്പാലിറ്റി: യുഡിഎഫ് തർക്കം പരിഹരിച്ചു

Mail This Article
തിരുവനന്തപുരം∙ തൊടുപുഴ മുനിസിപ്പാലിറ്റി ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉണ്ടായ തർക്കങ്ങൾക്കു പരിഹാരം. പ്രശ്നപരിഹാരം സംബന്ധിച്ച് ജോസഫ് വാഴയ്ക്കൻ(കോൺഗ്രസ്), മോൻസ് ജോസഫ്(കേരള കോൺഗ്രസ്), മുഹമ്മദ് ഷാ(മുസ്‌ലിം ലീഗ്) എന്നിവരുൾപ്പെട്ട സമിതി സമർപ്പിച്ച റിപ്പോർട്ട് യുഡിഎഫ് നേതൃത്വം അംഗീകരിച്ചു. തിരഞ്ഞെടുപ്പിൽ ലീഗ് അംഗങ്ങൾ ഇടത് സ്ഥാനാർഥിക്കു വോട്ട് ചെയ്തതു മൂലം ചെയർമാൻ സ്ഥാനം യുഡിഎഫിനു നഷ്ടമായതാണു തർക്കങ്ങൾക്കു വഴിവച്ചത്.
-
Also Read
സ്പീക്കറുടെ ഡയസിലും വാച്ച് ആൻഡ് വാർഡ്
തുടർന്നാണ് യുഡിഎഫ് നേതൃത്വം സമിതിയെ നിയോഗിച്ചത്. തൊടുപുഴയിലെ യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി,പി.ജെ.ജോസഫ് എന്നിവരെ സമിതി അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കക്ഷികൾക്കിടയിൽ ധാരണയായി. സംസ്ഥാന സർക്കാരിനെതിരെ ഇന്നു തൊടുപുഴയിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ഇടുക്കി ജില്ലയിലെ യുഡിഎഫ് കക്ഷികൾ ഒറ്റക്കെട്ടായി പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.