ജീവനോട് പോരാടി കുഞ്ഞു കലാകാരി; സന്മനസ്സുകളേ, സഹായം വേണം

Mail This Article
കോട്ടയം ∙ മൂന്നാഴ്ച മുൻപുവരെ കളിയും ചിരിയുമായി ഉല്ലസിച്ചുനടന്ന 9–ാം ക്ലാസുകാരി അപൂർവരോഗം പിടിപെട്ടു ഗുരുതരാവസ്ഥയിൽ. പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിൽ പുറകുളത്തു വാടകയ്ക്കു താമസിക്കുന്ന സുമേഷ്–സിന്ധു ദമ്പതികളുടെ ഇളയ മകൾ ഐശ്വര്യയാണ് അപൂർവരോഗം പിടിപെട്ടു മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. 2 ദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്തു പ്ലാസ്മ ചികിത്സ നടത്തണം. തലച്ചോറിനെയും സുഷുമ്നാനാഡിയെയും ബാധിക്കുന്ന രോഗമാണിതെന്നു ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞവർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയ്ക്ക് എ ഗ്രേഡ് നേടിയ ടീമിലെ അംഗമായിരുന്നു ഐശ്വര്യ. നാട്ടുകാരും സുഹൃത്തുക്കളും വ്യാപാരി വ്യവസായി കൂട്ടായ്മയും നൽകിയ സഹായംകൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്. അക്കൗണ്ട് വിവരങ്ങൾ: നമ്പർ – 50100346089960 (സിന്ധു സുമേഷ്, എച്ച്ഡിഎഫ്സി ബാങ്ക്, ഒറവയ്ക്കൽ). ഐഎഫ്എസ്‌സി: HDFC0001502. ഗൂഗിൾപേ: 8547267461.