കോടിയേരിയുടേത് തൊഗാഡിയ തോൽക്കും വർഗീയത: ഷാഫി പറമ്പില്‍

Mail This Article
തിരുവനന്തപുരം∙ തൊഗാഡിയ തോല്‍ക്കുന്ന വര്‍ഗീയതയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കള്ളക്കടത്തിന് കള്ളസാക്ഷ്യം പറയാനല്ല ഖുറാന് ഉപയോഗിക്കേണ്ടത്. ആത്മവിശ്വാസം നഷ്ടപ്പെട്ട സിപിഎം പുരോഗമന മുഖം സ്വയം വലിച്ചുകീറിയെന്നും ഷാഫി മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പരിപാടിയില്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ ചോദ്യംചെയ്യണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. കെ.ടി. ജലീലും വി. മുരളീധരനും പരസ്പരം രക്ഷപ്പെടുത്താനുള്ള അധികാര കേന്ദ്രങ്ങളുടെ സംഘമായി മാറിയെന്നും ഷാഫി നേരേ ചൊവ്വേയില്‍ പറഞ്ഞു.
English Summary: Shafi Parambil, Nere Chovve