റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്കിന് 3 മാസത്തിനു ശേഷം ജാമ്യം
Mail This Article
×
മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിൽ അറസ്റ്റിലായ ഷോവിക് ചക്രവർത്തിക്ക് മുംബൈ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. നടി റിയ ചക്രവർത്തിയുടെ സഹോദരനായ ഷോവിക്കിന് മൂന്നുമാസങ്ങൾക്കു ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. റിയയ്ക്ക് അറസ്റ്റിലായി ഒരു മാസത്തിനുശേഷം ഒക്ടോബറിൽ ജാമ്യം ലഭിച്ചിരുന്നു.
സെപ്റ്റംബർ നാലിനാണ് ഷോവിക്കിനെയും സുശാന്തിന്റെ മാനേജർ സാമുവേൽ മിറാൻഡയേയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്യുന്നത്. ആന്റി നർകോട്ടിക്സ് നിയമത്തിന്റെ വിവിധ വകുപ്പകൾ ചേർത്തായിരുന്നു അറസ്റ്റ്.
English Summary: Rhea Chakraborty's Brother Gets Bail In Drugs Case 3 Months After Arrest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.