തൃക്കോട്ടൂരിന്റെ മണ്ണിൽ യു.എ. ഖാദറിന് അന്ത്യവിശ്രമം

Mail This Article
കോഴിക്കോട്∙ തൃക്കോട്ടൂരിന്റെ കഥ പറഞ്ഞ കഥാകാരൻ യു.എ ഖാദറിന് അതേ മണ്ണിൽ അന്ത്യവിശ്രമം. കോഴിക്കോട് തിക്കോടി മീത്തലപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. തിക്കോടിയിലെ കുടുംബ വീട്ടിൽ വച്ച് സർക്കാർ ഔദ്യോഗിക ബഹുമതി നൽകി. തൊട്ടടുത്ത മീത്തലപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.
നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായി കാണാൻ തിക്കോടിയിലെത്തിയത്. രാവിലെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിൽ സർക്കാറിനു വേണ്ടി കലക്ടർ എസ്. സാംബശിവറാവു റീത്ത് സമർപ്പിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.പിമാർ, എം.എൽ.എമാർ, കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിച്ചു.
Content Highlights: UA Khader funeral