‘വരൂ കൈലാസത്തില്‍ രാപ്പാര്‍ക്കാം’; 1 ലക്ഷം പേര്‍ക്ക് വീസ നല്‍കുമെന്ന് നിത്യാനന്ദ

Mail This Article
ബെംഗളൂരു∙ സാങ്കൽപിക രാഷ്ട്രമായ ‘കൈലാസ’ത്തിൽ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേർക്ക് വീസ നൽകുമെന്ന് വിവാദസ്വാമി നിത്യാനന്ദ. ആഗോളവൽക്കരണത്തിന്റെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിക്കണം. ഓസ്ട്രേലിയ വഴി ‘കൈലാസ’ത്തിൽ എത്തിക്കാനാണു പദ്ധതി. രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനം.
തെക്കേ അമേരിക്കയിലെ ഇക്വഡോർ ദ്വീപിൽ ഒളിവിൽ കഴിയുന്ന നിത്യാനന്ദ ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’യുടെ പേരിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച പ്രത്യേക കറൻസി ‘കൈലാസിയൻ ഡോളർ’ എന്ന പേരിൽ പുറത്തിറക്കിയിരുന്നു.
അഹമ്മദാബാദിലെ ആശ്രമത്തിൽ നിന്ന് പെൺകുട്ടികളെ കടത്തിയെന്ന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ൽ നേപ്പാൾ വഴി ഇക്വഡോറിലേക്ക് കടന്നത്. അദ്ദേഹത്തിനെതിരെ ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടിസ് നിലവിലുണ്ട്.
English Summary: Nithyananda announces visa, flights to his ‘country’ Kailasa from Australia