സുശാന്തിന്റെ സഹോദരിക്ക് എതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി
Mail This Article
മുംബൈ∙ നടി റിയാ ചക്രവര്‍ത്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ സഹോദരി മീട്ടു സിങ്ങിനെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈ ഹൈക്കോടതി റദ്ദാക്കി.
അതേസമയം എഫ്‌ഐആറില്‍ പേരുള്ള സുശാന്തിന്റെ മറ്റൊരു സഹോദരി പ്രിയങ്ക സിങ്ങിന് കോടതി ഇളവു നല്‍കിയിട്ടില്ല. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എസ്.എസ് ഷിന്‍ഡെ, എം.എസ് കാര്‍ണിക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
പ്രിയങ്കാ സിങ്ങിനെതിരെ പ്രഥമദൃഷ്ട്യാ കേസ് കണ്ടെത്തിയെന്നും അവര്‍ക്കെതിരായ അന്വേഷണത്തിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. സുശാന്തിനായി വ്യാജ മരുന്നു കുറിപ്പ് ഉണ്ടാക്കിയെന്ന് ആരോപിച്ച് പ്രിയങ്ക, മീട്ടു, ഡല്‍ഹിയിലെ ഡോ. തരുണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് റിയ ചക്രവര്‍ത്തി പരാതി നല്‍കിയിരുന്നത്.
ഡോക്ടര്‍ മരുന്നു നല്‍കി അഞ്ചാം ദിവസമാണ് സുശാന്ത് മരിച്ചതെന്നും റിയ ആരോപിച്ചിരുന്നു. റിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു മുംബൈ പൊലീസ് മുന്നു പേര്‍ക്കുമെതിരെ 2020 സെപ്റ്റംബറില്‍ കേസെടുത്തത്. തുടര്‍ന്ന് ഒക്‌ടോബറിലാണ് സുശാന്തിന്റെ സഹോദരിമാര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചത്.
English Summary: Bombay HC Quashes FIR Against Sushant Singh Rajput's Sister Meetu Singh by Rhea