പി.ജെ.ജോസഫ് കേരള കോൺഗ്രസ് ചെയർമാൻ
Mail This Article
കോട്ടയം∙ കേരള കോൺഗ്രസ് ചെയർമാനായി പി.ജെ.ജോസഫിനെ തിരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം. വർക്കിങ് ചെയർമാനായി പി.സി.തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി.യു.കുരുവിളയെയും തിരഞ്ഞെടുത്തു.
ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.
നേതൃനിര ഇങ്ങനെ;
∙ ചെയർമാൻ - പി.ജെ.ജോസഫ്
∙ വർക്കിങ് ചെയർമാൻ - പി.സി.തോമസ്
∙ എക്സിക്യൂട്ടീവ് ചെയർമാൻ - മോൻസ് ജോസഫ്
∙ ചീഫ് കോ–ഓർഡിനേറ്റർ - ടി.യു.കുരുവിള
∙ ഡപ്യൂട്ടി ചെയർമാൻ - ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ
∙ സെക്രട്ടറി ജനറൽ - ജോയ് ഏബ്രഹാം
∙ ട്രഷറർ - സി.എബ്രഹാം കളമണ്ണിൽ
∙ സംസ്ഥാന ജനറൽ സെക്രട്ടറി ഡെസിഗ്നേറ്റ് - ഗ്രേസമ്മ മാത്യു
English Summary: PJ Joseph elected Kerala Congress chairman