കോവിഡ് കാലത്തെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: റോഷി അഗസ്റ്റിന്‍

Mail This Article
തിരുവനന്തപുരം∙ കോവിഡ് കാലത്ത് കേരളത്തിലെ ഒറ്റ വിദ്യാര്‍ഥി പോലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു പോകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമായ നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതിനായി ഓണ്‍ലൈനായി നടക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'സുരക്ഷിതരായി ഇരിക്കാം സുരക്ഷിതരായി പഠിക്കാം' എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ നടത്തിയ പത്താമത് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ ആയി നടന്ന ശില്പശാലയ്ക്ക് കൈറ്റ് വിക്ടേഴ്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.കെ. ജയരാജ് നേതൃത്വം നല്‍കി.
ജോസ് ഡി. സുജീവ്, കെ. ഇര്‍ഷ, ഋതുവര്‍ണ, ഷമ്മി മാത്യു, കെ.എ. രേഖ, എം.എ. പൗലോസ്, ഷീബ സുജിത്ത്, വത്സന്‍ പല്ലവി, ജോളി ജോസഫ്, ടി.പി. ജോണ്‍സണ്‍, കാദംബരി വിനോദ്,എസ്. നിരഞ്ജന്‍, മിഷാല്‍, അലക്‌സാണ്ടര്‍ ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 'ഐസ്' (ഇന്റെറാക്റ്റ് കോണ്‍ഫിഡന്റ്‌ലി ഇന്‍ ഇംഗ്ലീഷ്) എന്ന പേര് നല്‍കിയ ശില്‍പ്പശാലയില്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താനുള്ള പരിശീലനമാണ് നല്‍കിയത്. പരമാവധി വിദ്യാര്‍ഥികള്‍ സജീവമായി പങ്കാളികളാകുന്ന രീതിയിലായിരുന്നു പരിപാടി.
English Summary: Minister Roshy Augustine applaud online class system