അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് വ്യാജ പോസ്റ്റർ; നിയമ നടപടിക്ക് കുടുംബം

Mail This Article
തിരുവനന്തപുരം∙ ദത്തു വിവാദത്തിലെ കുഞ്ഞിന്റെ മാതാപിതാക്കളായ അജിത്തിനും അനുപമ എസ്.ചന്ദ്രനുമെതിരെ സൈബര്‍ ആക്രമണം. കുഞ്ഞിന്റെ പിതാവ് അജിത്തിന് സര്‍ക്കാര്‍ ജോലി നൽകണം എന്നാവശ്യപ്പെടുന്ന വ്യാജ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കുഞ്ഞിനു വേണ്ടിയുള്ള സമരത്തിനു പിന്തുണ നൽകിയ ബി.ആര്‍.പി.ഭാസ്കര്‍, സച്ചിദാനന്ദന്‍, കെ.അജിത, ഡോ. ജെ.ദേവിക എന്നിവരുടെ പേരിലാണ് വ്യാജ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.
എന്നാൽ തങ്ങളറിയാതെയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നതെന്ന് ഇവർ അറിയിച്ചു. സംഭവത്തിൽ അജിത്തും അനുപമയും പേരൂര്‍ക്കട പൊലീസിലും സൈബര്‍ സെല്ലിലും പരാതി നൽകി.
English Summary: Fake poster against Ajith