യുവാവ് പുലര്‍ച്ചെ അടുത്ത വീട്ടില്‍ കുത്തേറ്റ് മരിച്ചു; കള്ളനെന്ന് കരുതി കുത്തി: വീട്ടുടമ

Mail This Article
തിരുവനന്തപുരം∙ പേട്ടയിൽ യുവാവ് പരിസരത്തെ വീട്ടിൽ കുത്തേറ്റു മരിച്ചു. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. വീട്ടുടമ ലാലു പൊലീസിൽ കീഴടങ്ങി. പുലർച്ചെ 3 മണിയായപ്പോൾ ശബ്ദം കേട്ടതായും അനീഷിനെ കണ്ടപ്പോൾ കള്ളനെന്നു കരുതി കുത്തിയതായും ലാലു പൊലീസിനെ അറിയിച്ചു.

പൊലീസ് എത്തി അനീഷ് ജോർജിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
അനീഷ് ലാലുവിന്റെ വീട്ടില്‍ പുലര്‍ച്ചെ എത്തിയത് എന്തിനെന്നത് ദുരൂഹമാണ്. അനീഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പേട്ട സിഐ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സിഐ പറഞ്ഞു.
English Summary: Youth Stabbed to Death at TVM