ADVERTISEMENT

കോഴിക്കോട്∙ ആർഎസ്എസ്സിനു വേണ്ടി വിടുപടി ചെയ്യുകയാണ് എസ്എഫ്ഐയെന്നും മുഖ്യമന്ത്രി കുഞ്ഞിരാമൻമാരെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. തിങ്കളാഴ്‌ച ക്യാംപസുകളിൽ കെഎസ്‌യു പ്രതിഷേധദിനം ആചരിക്കും.

‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം സംബന്ധിച്ച് എസ്എഫ്ഐ ആടിനെ പട്ടിയാക്കുകയാണ്. ബഫർസോൺ വിഷയത്തിൽ എസ്എഫ്ഐ സമരം പ്രഹസനമാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ കൊലപാതകക്കേസിലെ പ്രതിയാണ്. അക്രമകാരികളെ പ്രോൽസാഹിക്കുന്ന ഇത്തരം നടപടി സിപിഎം ഒഴിവാക്കണം. ആഭ്യന്തര മന്ത്രി അറിഞ്ഞാണ് ആക്രമണം നടന്നത്. മാർച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽനിന്നാണ് ആരംഭിച്ചത്. മാർച്ച് അറിയില്ലെന്ന് നേതാക്കൾ പറയുന്നത് കബളിപ്പിക്കാണ്.’– കെ.എം.അഭിജിത്ത് പറഞ്ഞു. 

സംഭവത്തിൽ പൊലീസിനു വീഴ്ച സംഭവിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ചിനു മുൻപ് സ്വീകരിക്കേണ്ട നടപടികളൊന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ ഡിജിപി മറുപടി പറയണം. മരവാഴകളെ പോലെ പൊലിസ് കാഴ്ചക്കാരായിരുന്നു. പൊലീസിനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും അഭിജിത്ത് പറഞ്ഞു.

ദേശാഭിമാനി ഓഫിസിനു നേരെ നടന്ന ആക്രമണം ചില പ്രവർത്തകർ വൈകാരികമായി പ്രതികരിച്ചപ്പോഴുണ്ടായതാണ്. അവരെ നിയന്ത്രിക്കാനാണ് താൻ ശ്രമിച്ചത്. പ്രവർത്തകരെ ശാന്തരാക്കി തിരിച്ചു കൊണ്ടുവന്നതാണ് താൻ ചെയ്ത തെറ്റെന്നും അതിനാണു തന്റെ പേരിൽ കേസെടുത്തതെന്നും കെ.എം.അഭിജിത്ത് പറഞ്ഞു. മാധ്യമ സ്ഥാപനകൾക്ക് പ്രയാസം ഉണ്ടാക്കിയെന്ന് ആരെങ്കിലും തെളിയിച്ചാൽ താൻ ഈ പണി നിർത്തും. കേസെടുക്കാൽ അതിനൊന്നും വഴങ്ങി കൊടുക്കില്ല. ഇതിലും വലിയ കേസുകളെടുത്തിട്ടും പ്രയാസമുണ്ടായിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നും അഭിജിത്ത് പറഞ്ഞു.

യുവജനസംഘടനകളിൽ ലഹരി ഉപയോഗം കൂടുതലാണെന്ന മന്ത്രിയുടെ പ്രസ്താവന സ്വന്തം അനുഭവത്തിൽ നിന്നാകുമെന്നും എസ്എഫ്ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് സ്വബോധമില്ലാതെയായിരിക്കുമെന്നും അഭിജിത്ത് പറഞ്ഞു. എസ്എഫ്ഐയുമായും ഡിവൈഎഫ്ഐഐയുമായുമുള്ള സമ്പർക്കത്തിന്റെ പേരിൽ എല്ലാവരെയും അങ്ങനെ കാണുന്നത് ഭൂഷണമല്ല. ലഹരിയുടെ ഉറവിടം കണ്ടെത്തണം. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരി കൈമാറ്റം നടക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും കെ.എം.അഭിജിത്ത് പറഞ്ഞു. 

English Summary: KSU State president KM Abhijith slams SFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com