‘ഭിന്നത വ്യക്തിപരമല്ല, ആശയപരം; വിട്ടുനിന്നതിൽ ദുഃഖം, സോണിയയെ അറിയിക്കും’
.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കുമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പങ്കെടുക്കാത്തതിന്റെ കാരണം മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തേണ്ട കാര്യമില്ല. പങ്കെടുക്കാത്തതിൽ ദുഃഖമുണ്ട്. ഭിന്നത വ്യക്തിപരമല്ല ആശയപരമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുതിർന്ന നേതാക്കാൾ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തത് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ അറിയിച്ചിരുന്നു. 201 പേരിൽ 19 പേർ മാത്രമാണ് പങ്കെടുക്കാത്തതെന്നും അതിൽ 16 പേർക്ക് വരാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Summary: Mullapally Ramachandran says will inform Sonia Gandhi regarding chintan shivir absence