പാലക്കാട് കാറും ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു; മൂന്നു പേർക്ക് പരുക്ക്

Mail This Article
പാലക്കാട്∙ ചെർപ്പുളശ്ശേരി എലിയപ്പറ്റയ്ക്കും കുറ്റിക്കോടിനുമിടയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ ഏലംകുളം തോട്ടശ്ശേരി മനോജ് (35), പുത്തൻ വീട്ടിൽ ശ്രീനാഥ് (35) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അരുൺ, സുധീഷ്, സുരേഷ് എന്നിവർക്ക് പരുക്കേറ്റു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ചെറുപ്പുളശ്ശേരി–ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന ബസും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്നു കാറുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പൊലീസും നട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
English Summary: Road accident in Palakkad; two death