കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണം; വിദ്യയെ ഒളിപ്പിച്ചത് സിപിഎം: കെ. മുരളീധരൻ
Mail This Article
×
കോഴിക്കോട്∙ കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വിദ്യയെ ഒളിപ്പിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. കേരളം രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഏത് ആയുധമെടുത്തും ഇതിനെതിരെ പോരാടുമെന്നും മുരളീധരൻ പറഞ്ഞു.
പൊലീസ് എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കുന്നു. സിപിഎം എന്ത് പറയുന്നുവോ അത് പൊലിസ് ചെയ്യുന്നു. വിദ്യയെ ഒളിവിൽ പാർപ്പിച്ചതാരാണെന്നും മുരളീധരൻ ചോദിച്ചു. സിപിഎം നേതാവിന്റെ വീട്ടിലാണ് ഒളിപ്പിച്ചത്. പൊലീസും സിപിഎമ്മും ഇതിന് ഒത്താശ നൽകി. ഒളിപ്പിച്ച നേതാവിനെ കണ്ടെത്തണം. ഇയാളെ മേപ്പയ്യൂർ പൊലിസ് അറസ്റ്റു ചെയ്യണം. കോഴിക്കോട് നിന്ന് വിദ്യയെ പിടിച്ചത് നാണക്കേടാണെന്നും മുരളീധരൻ പറഞ്ഞു.
English Summary: K Muraleedharan's Reaction On Vidya's Arrest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.