ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് മരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48), വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) എന്നിവരുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ സംഘം മുഹമ്മദിന്റെ പറമ്പിൽ നിന്ന് അടയ്ക്ക ശേഖരിച്ചു. 

ആദ്യത്തെ രോഗിയുടെ റൂട്ട് മാപ്പ്: 

∙ ഓഗസ്റ്റ് 22ന് രോഗലക്ഷണങ്ങൾ കണ്ടു.

∙ ഓഗസ്റ്റ് 23ന് തിരുവള്ളൂർ കുടുംബച്ചടങ്ങിൽ പങ്കെടുത്തു.

∙ ഓഗസ്റ്റ് 25ന് മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി.

∙ ഓഗസ്റ്റ് 26ന് കുറ്റ്യാടിയിലെ ക്ലിനിക്കിൽ ഡോക്ടറെ കണ്ടു

∙ ഓഗസ്റ്റ് 28ന് തൊട്ടിൽപാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

∙ ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്. 

∙ ഓഗസ്റ്റ് 30ന് മരിച്ചു.

രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പ്:

∙ സെപ്റ്റംബർ 5ന് രോഗലക്ഷണങ്ങൾ കണ്ടു.

∙ സെപ്റ്റംബർ 6ന് ബന്ധു വീട്ടിൽ പോയി.

∙ സെപ്റ്റംബർ 7 ഉച്ചവരെ ബന്ധുവീട്ടിൽ. ശേഷം സൂപ്പർമാർക്കറ്റിൽ പോയി.

∙ സെപ്റ്റംബർ 8ന് രാവിലെ 10.15നും 10.45നും ഇടയിൽ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ. അന്ന് ഉച്ചയ്ക്ക് 12നും ഒന്നും ഇടയിൽ മസ്ജിദിൽ.

∙ സെപ്റ്റംബർ 9ന് രാവിലെ 10നും 12നും ഇടയിൽ വില്ല്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ.

∙ സെപ്റ്റംബർ 10ന് രാവിലെ 10.30നും 11നും ഇടയിൽ വില്ല്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ. അന്ന് ഉച്ചയ്ക്ക് 12നും മൂന്നിനും ഇടയിൽ വടകര ജില്ലാ ആശുപത്രിയിൽ.

∙ സെപ്റ്റംബർ 11ന് രാവിലെ 8ന് സ്വകാര്യ ക്ലിനിക്കിൽ. അന്ന് രാവിലെ 9നും വൈകിട്ട് 5നും ഇടയിൽ വടകര സഹകരണ ആശുപത്രിയിൽ. അന്ന് രാത്രി 7ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ, കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്കും നിപ്പ ലക്ഷണം റിപ്പോർട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി കുറ്റ്യാടിയിലേക്കു ബസ്സുകൾ കടത്തി വിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തുന്നു. ഇവിടെ യാത്രക്കാരെ ഇറക്കിവിടുന്നു. യാത്രക്കാർ കാൽ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക്  പോവുകയാണ്. ഇതുവഴി പോകുന്ന ദീർഘദൂര യാത്രക്കാർ ഇതോടെ ദുരിതത്തിലായി.

English Summary: Kozhikode Nipah Death - Route Map

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com