ഗാലറിയില്‍ ചിതറി കുട്ടികളുടെ ചെരുപ്പുകളും ഐഡി കാര്‍ഡുകളും; ദുരന്തചിത്രങ്ങള്‍
Mail This Article
×
കൊച്ചി∙ കളമശേരി കുസാറ്റ് ക്യാംപസില്‍ നാലു കുട്ടികളുടെ ജീവനെടുത്ത ദുരന്തമുണ്ടായതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പൊലീസും സാക്ഷികളായത് അതീവദുഃഖകരമായ കാഴ്ചകള്‍ക്ക്. തൊട്ടുമുന്‍പത്തെ നിമിഷം വരെ കുട്ടികള്‍ ആഹ്ലാദത്തോടെ നൃത്തംവച്ച് സംഗീതപരിപാടി ആസ്വദിച്ചിരുന്ന വേദി പൊടുന്നനെ ദുരന്തഭൂമിയായി മാറുകയായിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയിലേക്കു മഴിയിക്കിടെ ഓഡിറ്റോറിയത്തിനു പുറത്തുനിന്നവര്‍ തിക്കിത്തിരക്കി കയറിയതോടെയാണ് അപകടമുണ്ടായത്. ഗാലറിയില്‍ കുട്ടികളുടെ ചെരുപ്പുകളും ഐഡി കാര്‍ഡുകളും ചിതറിക്കിടക്കുന്നതു നൊമ്പരക്കാഴ്ചയായി. താഴേക്കു ചരിഞ്ഞ ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ചരിവിലേക്കു വീണ് പല കുട്ടികളുടെയും തലയ്ക്കും മുഖത്തും മറ്റുമാണു പരുക്കേറ്റുവെന്നാണു നാട്ടുകാര്‍ പറഞ്ഞത്.
ചിത്രങ്ങൾ:
English Summary:
Stampede At Cusat Campus: Pictures
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.