ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ പഴയ ക്രിമിനൽ നിയമങ്ങൾ എടുത്തുകളഞ്ഞു പുതിയ മൂന്നു ക്രിമിനൽ നിയമങ്ങൾ കൊണ്ടുവന്നതിനെതിരെ കോൺഗ്രസ് നേതാക്കള്‍ രംഗത്ത്. കഴിഞ്ഞ ലോക്സഭയിലെ 146 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ‌് ചെയ്തുകൊണ്ടു നിർബന്ധിതമായി പാസാക്കിയതാണു പുതിയ ക്രിമിനൽ നിയമങ്ങളെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെ പറഞ്ഞു. അതിനെ ‘ബുൾഡോസർ നീതി’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുടെ പാർലമന്ററി സംവിധാനത്തിൽ അത്തരം നടപടികൾ അനുവദിക്കില്ലെന്നും എക്സിൽ കുറിച്ചു. അതേസമയം, പുതിയ നിയമങ്ങൾ 99 ശതമാനവും പഴയ നിയമങ്ങളുടെ കോപ്പിയടിയാണെന്നും അവയിൽ വേണ്ട ഭേദഗതികൾ വരുത്തിയാൽ മതിയായിരുന്നല്ലോ എന്നുമായിരുന്നു കോൺഗ്രസ് നേതാവും എംപിയുമായ പി. ചിദംബരത്തിന്റെ പ്രതികരണം. പുതിയ നിയമസംഹിതയുമായി ബന്ധപ്പെട്ടു നിയമ വിദഗ്ധർ മുന്നോട്ടുവച്ച വിമർശനങ്ങളിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്നും ചിദംബരം ആരോപിച്ചു. 

164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കം മൂന്നു നിയമങ്ങളാണു നിർത്തലാക്കിയത്. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്) ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും (ബിഎസ്എ)‌ ജൂൺ 1 നു പ്രാബല്യത്തിൽ വന്നു. എന്നാൽ ‘ഇന്നു മുതൽ നടപ്പിലാക്കുന്ന ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ മൂന്നു നിയമങ്ങൾ 146 എംപിമാരെ സസ്‌പെൻഡു ചെയ്തുകൊണ്ടു നിർബന്ധിതമായി പാസാക്കിയതാണ്’ എന്നു ഖർഗെ പറഞ്ഞു. തിരഞ്ഞെടുപ്പിലെ രാഷ്ട്രീയവും ധാർമികവുമായ ആഘാതത്തിനു ശേഷം മോദിയും ബിജെപിയും ഭരണഘടനയെ മാനിക്കുന്നതായി നടിക്കുകയാണെന്നും ഈ ‘ബുൾഡോസർ നീതി’ പാർലമെന്ററി സംവിധാനത്തിൽ നടപ്പിലാക്കാൻ ഇന്ത്യ സഖ്യം അനുവദിക്കില്ലെന്നും ഖർഗെ എക്സില്‍ കുറിച്ചു. 

‘‘ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്കു പകരമുള്ള മൂന്നു ക്രിമിനൽ നിയമങ്ങൾ ഇന്നു നിലവിൽ വരും. പുതിയ നിയമങ്ങളിൽ 90-99 ശതമാനവും കട്ട് കോപ്പി പേസ്റ്റ് ജോലിയാണ്. നിലവിലുള്ള മൂന്നു നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്തിയാൽ തീരുമായിരുന്ന വിഷയത്തിൽ പുതിയനിയമം കൊണ്ടുവരുന്നതെന്തിനാണ്?’’ – ചിദംബരം എക്സിൽ കുറിച്ചു. നിയമത്തിലുള്ള ചില നല്ല മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നെന്നും എന്നാൽ പുതിയ നിയമങ്ങളെപ്പറ്റിയുള്ള വിമര്‍ശനങ്ങൾ അഭിമുഖീകരിക്കാൻ സർക്കാർ തയാറായില്ലെന്നും നിയമവിദഗ്ധരുടെ സംശയങ്ങൾക്കു മറുപടി നൽകിയില്ലെന്നും പോസ്റ്റിൽ പറയുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ഭരണഘടനയ്ക്കും ക്രിമിനൽ നിയമശാസ്ത്രത്തിന്റെ ആധുനിക തത്വങ്ങൾക്കും അനുസൃതമായി മൂന്നു നിയമങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ചിദംബരം പ്രതികരിച്ചു.

English Summary:

Opposition Uproar: Kharge and Chidambaram Critique New Criminal Code Changes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com