ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു; ദ്രാവിഡ മോഡൽ പറഞ്ഞ് പറ്റിക്കുന്നു: ആഞ്ഞടിച്ച് വിജയ്

Mail This Article
ചെന്നൈ ∙ രാഷ്ട്രീയത്തിൽ വരവറിയിച്ച് തമിഴ് സൂപ്പർതാരം വിജയ്. പതിനായിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ തുടങ്ങി. പതിവ് ശാന്തത വിട്ട് വീറോടെ പ്രസംഗിച്ച വിജയ്‌യുടെ ഓരോ വാചകത്തെയും പ്രവർത്തകരും ആരാധകരും കയ്യടികളോടെയാണു വരവേറ്റത്. തമിഴ് സിനിമയിലെ പോലെ മാസ് ചേരുവകളോടെയാണു ടിവികെയുടെ സമ്മേളനവും വിജയ്‌യുടെ പ്രസംഗവും രൂപപ്പെടുത്തിയത്. രാഷ്ട്രീയത്തിൽ ഞാനൊരു കുട്ടിയാണെന്നും ഭയമില്ലാതെയാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു.
- 5 month agoOct 27, 2024 06:36 PM IST
തമിഴ് സ്വത്വം ഓർമിപ്പിച്ച്, പുതിയ രാഷ്ട്രീയനയം പ്രഖ്യാപിച്ച് ടിവികെ സമ്മേളനം. പ്രസംഗത്തിനും വിഡിയോയ്ക്കും ശേഷം പ്രവർത്തകരെ കൈവീശി കാണിച്ച് വിജയ് വേദിയിൽനിന്നു മടങ്ങി.– വിഡിയോ
- 5 month agoOct 27, 2024 06:22 PM IST
2026 ഒരു പുതിയ രാഷ്ട്രീയത്തിന്റെ പുതിയ വർഷമെന്നു വിജയ്. പ്രസംഗം അവസാനിപ്പിച്ച ശേഷം, പാർട്ടിയെപ്പറ്റി വിജയ് വിശദീകരിക്കുന്ന വിഡിയോ സമ്മേളനവേദിയിൽ പ്രദർശിപ്പിച്ചു.
- 5 month agoOct 27, 2024 06:20 PM IST
ഞാൻ ഒരാളെയും പേരെടുത്തു പറഞ്ഞില്ല. ചിലർ ഇവന് ഭയമാണോ എന്ന് ചോദിക്കുന്നു. പേര് പറയാൻ ഭയമുണ്ടായിട്ടല്ല, പറയാൻ അറിയാഞ്ഞിട്ടുമല്ല, അതിനല്ല ഞാൻ ഇവിടെ വന്നത്– വിജയ്
- 5 month agoOct 27, 2024 06:20 PM IST
സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും സുരക്ഷ, അതിനായി പ്രത്യേക വകുപ്പ് വേണം. സമത്വത്തിന് പ്രാതിനിധ്യ റിസർവേഷൻ വേണം. ജാതി സെൻസസ് വേണമെന്നും വിജയ്.
- 5 month agoOct 27, 2024 06:15 PM IST
എംജിആറിനെയും എൻടിആറിനെയും ഉദാഹരണമാക്കി വിജയ്. സിനിമ എന്നാൽ നിസ്സാരമാണോ? അത് എല്ലാത്തിനെയും പേടിയില്ലാതെ പുറത്തുകൊണ്ട് വരും. അതിൽ എനിക്ക് മാതൃകയാണ് എംജിആറും എൻടിആറും. സാധാരണ മനുഷ്യനായി, പിന്നെ നടനായി, വിജയിച്ച നടനായി, രാഷ്ട്രീയക്കാരനായി, നാളെ ഞാൻ എന്താകും? എന്നെ മാറ്റിയത് ഞാനല്ല, നിങ്ങൾ ജനങ്ങളാണ്– വിജയ്
- 5 month agoOct 27, 2024 06:14 PM IST
സംഘകാലത്തെ കൃതികളിൽ പാണ്ഡ്യ കാലത്തെ പോരാളിയെ കുറിച്ച് അറിയില്ലേ? ആയുധവും പോരാളികളും ഇല്ലാതെ പോരാട്ടത്തിനു പോയ യുദ്ധവീരനെ കുറിച്ച് അറിയുമോ? അറിയില്ലെങ്കിൽ എടുത്ത് വായിച്ചു നോക്കണം– വിജയ്
- 5 month agoOct 27, 2024 06:12 PM IST
സ്ത്രീകൾ നേതൃത്വത്തിൽ വരുമെന്ന് വിജയ്. തന്റെ മരിച്ചുപോയ സഹോദരി വിദ്യയെ ഓർത്തും വിജയ് സംസാരിച്ചു. അതേ വിഷമമാണ് അനിത എന്ന പ്ലസ്ടു വിദ്യാർഥിനി നീറ്റിന്റെ പേരിൽ മരിച്ചപ്പോൾ എനിക്ക് തോന്നിയത്. ഈ സർക്കാർ ഇവിടെ ഉണ്ടായതുകൊണ്ട് എന്ത് പ്രയോജനമെന്നു വിജയ് ചോദിച്ചു.
- 5 month agoOct 27, 2024 06:10 PM IST
- 5 month agoOct 27, 2024 06:08 PM IST
പ്രസംഗപീഠം വിട്ട്, മൈക്ക് കയ്യിലെടുത്ത് വിജയ്‌യുടെ പ്രസംഗം.
- 5 month agoOct 27, 2024 06:04 PM IST
ഫാഷിസം എന്ന പേര് പറിഞ്ഞ് നിങ്ങൾ ഭയം കാട്ടുന്നു, ദ്രാവിഡ മോഡൽ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു– ഡിഎംെകയ്ക്കെതിരെ ആഞ്ഞടിച്ച് വിജയ്.
ഗവർണർ പദവിക്കെതിരെ ടിവികെ പ്രമേയം പാസാക്കി. കർഷകർക്കും ഉപഭോക്താക്കൾക്കും ഇടയിലെ ഇടനിലക്കാരെ ഒഴിവാക്കി, കർഷകരുടെ വിളകൾക്കു മികച്ച വില ഉറപ്പാക്കും എന്നതടക്കമുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ പാസാക്കി. അച്ഛനിൽനിന്നും അമ്മയിൽനിന്നും വിജയ് അനുഗ്രഹം വാങ്ങി. ഭഗവദ് ഗീതയ്‌ക്കൊപ്പം ഖുർആനും ബൈബിളും പ്രവർത്തകർ വിജയ്ക്കു സമർപ്പിച്ചു. ആരാധകർ നൽകിയ ‘വീരവാൾ’ സമ്മേളനവേദിയിൽ വിജയ് ഉയർത്തിക്കാട്ടിയപ്പോൾ പതിനായിരങ്ങൾ ആരവമുയർത്തി. ടിവികെ സമ്മേളനവേദിയിൽ ചേര, ചോഴ, പാണ്ഡ്യ രാജാക്കന്മാരുടെ കൂറ്റൻ കട്ടൗട്ടുകൾക്കൊപ്പം വിജയുടെ കട്ടൗട്ടും ഉയർത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ തിരക്കിനിടെ നൂറിലേറെപ്പേർ കുഴഞ്ഞുവീണു. 350ലേറെ ഡോക്ടർമാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
വിജയ്‌യുടെ പ്രസംഗത്തിൽനിന്ന്: ‘‘ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോൾ അമ്മയ്ക്ക് എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്കു മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും, എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം, ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണു നിങ്ങളുടെ അവസരം. പാമ്പായാലും രാഷ്ട്രീയമായാലും അതിനെ കയ്യിലെടുത്തു കളിക്കാൻ ആരംഭിച്ചാൽ പിന്നെ കളി മാറും. എതിരാളികളെ എതിരിടണം, ശ്രദ്ധയോടെ കളിക്കണം. സദസ്സിൽ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളിൽ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം. രാഷ്ട്രീയം മാറണം അല്ലെങ്കിൽ മാറ്റും. കാഷ് അല്ല കോസ് ആണ് (പണമല്ല, പൊതുനന്മയാണ്) പാർട്ടിയുടെ നയം. ഇവിടത്തെ രാഷ്ട്രീയക്കാരെ പറ്റി പ്രസംഗിച്ച് സമയം കളയുന്നില്ല, എന്നുവച്ച് കണ്ണ് മൂടിയിരിക്കാനും ഉദ്ദേശിക്കുന്നില്ല. നൻപാ, തോഴാ, തോഴി നമ്മൾക്ക് ഇനി വിശ്രമമില്ലാത്ത നാളുകൾ. എന്നെ വിശ്വസിക്കുന്നവർക്കു നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ല’’.