തെലുങ്ക് ജനതയ്ക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിയുടെ ജാമ്യാപേക്ഷ തള്ളി
Mail This Article
×
ചെന്നൈ∙ തെലുങ്ക് ജനതയ്ക്ക് എതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് തള്ളിയത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയവരാണ് തെലുങ്കരെന്നും ഇപ്പോൾ അവർ തമിഴരാണെന്ന് അവകാശപ്പെടുന്നുവെന്നും ഉള്ള നടിയുടെ പരാമർശത്തിനെതിരെ വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്.
ബിജെപി അനുഭാവിയായ നടി ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേയാണ് വിവാദ പരാമർശം നടത്തിയത്. നിലവിൽ നടി ഒളിവിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമൻസ് നൽകാൻ എഗ്മൂർ പൊലീസ് പോയസ് ഗാർഡനിലെ വീട്ടിലെത്തിയപ്പോൾ ഇവർ വീടു പൂട്ടിപ്പോയ നിലയിൽ കണ്ടിരുന്നു. നടിയുടെ മൊബൈൽ ഫോണും ഓഫ് ചെയ്ത നിലയിലാണ്.
English Summary:
Kasthuri's Controversial Speech Sparks Outrage, Faces Legal Trouble
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.