ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതിക്കുറ്റം ചുമത്തിയ കേസിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അദാനിക്കെതിരായ കേസ് വ്യക്തിയും യുഎസ് നിയമവകുപ്പും തമ്മിലുള്ളതാണ്. കേസെടുക്കുമെന്ന കാര്യം ഇന്ത്യയെ യുഎസ്  അറിയിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. 

‘‘അറസ്റ്റ് വാറന്റുമായി ബന്ധപ്പെട്ട വിദേശ സർക്കാരിന്റെ ഏതൊരു അഭ്യർഥനയും പരസ്പര നിയമസഹായത്തിന്റെ ഭാഗമാണ്. എങ്കിലും അതെല്ലാം ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. അദാനി കേസുമായി ബന്ധപ്പെട്ട് യുഎസിൽനിന്ന് ഇതുവരെ അഭ്യർഥനയൊന്നും ലഭിച്ചിട്ടില്ല. സ്വകാര്യവ്യക്തിയുമായും സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഒരു കാര്യമാണ്. ഇന്ത്യൻ സർക്കാർ നിലവിൽ ഇതിന്റെ ഭാഗമല്ല.’’ – രൺധീർ പറഞ്ഞു. 

യുഎസ് കുറ്റപത്രത്തിൽ ഗൗതം അദാനി, സഹോദരപുത്രൻ സാഗർ അദാനി എന്നിവർക്കെതിരെ കുറ്റപത്രം ചുമത്തിയിട്ടില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് രംഗത്തെത്തിയിരുന്നു.

English Summary:

Adani Case- India maintains that the corruption charges against Gautam Adani are a matter between an individual and the US Department of Justice, emphasizing that there has been no communication from the US government to India regarding the case.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com