പനജി ∙ തെലുങ്ക് സിനിമ നിർമാതാവ് കെ.പി.ചൗധരിയെ (44) വടക്കൻ ഗോവയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രജനികാന്ത് നായകനായ ‘കബാലി’ സിനിമ തെലുങ്കിൽ നിർമിച്ചതു ചൗധരിയാണ്.
സിയോളിം ഗ്രാമത്തിലെ വീട്ടിലാണു മൃതദേഹം കണ്ടെത്തിയതെന്ന് എസ്പി അക്ഷത് കൗശൽ പറഞ്ഞു. ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ സൈബരാബാദ് പൊലീസ് ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു. മരണകാരണത്തെപ്പറ്റി അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary:
K.P. Chowdhary Death: Telugu film producer of 'Kabali' KP Chowdhary was found dead in his Goa home. Police are investigating the circumstances surrounding his death, following a previous drug-related arrest.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.