ട്രംപ്–മോദി കൂടിക്കാഴ്ച്ച ഈ മാസം; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച വിവാദത്തിനിടെ

Mail This Article
ന്യൂഡല്‍ഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം ഫെബ്രുവരി 12, 13 തീയതികളിലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളും വിദേശകാര്യ സെക്രട്ടറി ഇന്നു പുറത്തുവിട്ടു. ഡോണള്‍ഡ് ട്രംപ് രണ്ടാംതവണ പ്രസിഡന്റായ ശേഷം ഇതാദ്യമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിന് എത്തുന്നത്.
ഫെബ്രുവരി 10 മുതല്‍ 12 വരെ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന മോദി ഇതിനു ശേഷമായിരിക്കും യുഎസിലേക്ക് തിരിക്കുക. ഫ്രാന്‍സില്‍ നടക്കുന്ന എഐ ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നുണ്ട്. അതേസമയം അനധികൃത കുടിയറ്റക്കാരെ തിരിച്ചയക്കുന്ന യുഎസ് നടപടിക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് മോദി – ട്രംപ് കൂടിക്കാഴ്ച എന്ന പ്രത്യേകതയും ഉണ്ട്. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയച്ച യുഎസ് നടപടിക്കെതിരെ ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതിത്തീരുവ സംബന്ധിച്ചും ട്രംപിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് മോദിയുടെ യുഎസ് സന്ദര്‍ശനം.